കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന/ മൃഗഡോക്ടറുടെ സേവനം കർഷകരുടെ വാതിൽപ്പടിയിൽ എന്ന പദ്ധതിയുടെ ഭാഗമായുളള മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സർജൻ, ഒരു പാരാവെറ്റ്, ഒരു ഡൈ്രവർ കം അറ്റന്റർ എന്നിവർ ഉണ്ടാകും. സർജറി ചെയ്യുന്നതിനാവശ്യമായ ഉപകരണങ്ങൾ ഉൾപ്പെടെ വാഹനത്തിൽ ലഭ്യമാണ്. ഇപ്പോൾ 29 ബ്ലോക്കുകളിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സൗകര്യം ലഭ്യമാണ്. ഇത് സംസ്ഥാനത്ത് 129 ബ്ലോക്കുകളിലേയ്ക്കുകൂടി വ്യാപിപ്പിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ഇൗ സേവനം ലഭിക്കുന്നതിന് 1962 എന്ന ഹെൽപ്പ് ലൈൻ നമ്പറുള്ള കേന്ദ്രീകൃത കോൾ സെന്റർ നമ്പരിൽ കർഷകർ വിളിക്കേണ്ടതാണ്. കന്നുകാലി, ആട് എന്നിവയ്ക്ക് 450 രൂപയും അരുമ മൃഗങ്ങൾക്ക് 950 രൂപയും കൃത്രിമ ബീജദാനത്തിന് 50 രൂപയുമാണ് നിരക്ക്. ഇത് ഓൺ ലൈനായി അടയ്ക്കാവുന്നതാണ്.