Vaiga 2023 - Hackathon, B2B Meet Registration Time Extended

കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ അഗ്രി ഹാക്കത്തോണിന് ഓണ്ലൈനിയായി രജിസ്റ്റർ ചെയ്യുന്നതിനുള്ള തീയതി 2023 ഫെബ്രുവരി 15-ന് ഉച്ചക്ക് 12 മണി വരെ നീട്ടി. കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, കർഷകർ ഉൾപ്പെടുന്ന പൊതു വിഭാഗം എന്നീ മൂന്നു വിഭാഗങ്ങളിലായി രജിസ്റ്റർചെയ്യാവുന്നതാണ്. കാർഷിക മേഖലയിലെ പ്രശ്നങ്ങളിൽ ഫലപ്രദമായ സാങ്കേതിക പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന എല്ലാ ടീമുകളും, പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുള്ള ലഘുവിവരണവും പ്രസന്റേഷനും നിശ്ചിത സമയത്തിനകം വൈഗ അഗ്രിഹാക്ക് പോർട്ടലിൽ (vaigaagrihack.in) അപ്ലോഡ് ചെയ്യണം. വൈഗ ബി2ബി മീറ്റിലെ ഉല്പാദകരുടെ രജിസ്ട്രേഷൻ അവസാനിച്ചു. സംരംഭകർക്ക് തുടർന്നും www.vaigakerala.com  വഴി രജിസ്ടർ ചെയ്യാവുന്നതാണ്.