ആഫ്രിക്കന്‍ പന്നിപ്പനി 52.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതിന്റെ ഭാഗമായി വയനാട്, കണ്ണൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത ആഫ്രിക്കൻ പന്നിപ്പനി കാരണം ഉന്മൂലനം ചെയ്യേണ്ടി വന്ന പന്നികളുടെ നഷ്ടപരിഹാരത്തുക കർഷകർക്ക് വിതരണം ചെയ്തു.നഷ്ടപരിഹാരത്തുക നിലവിൽ കേന്ദ്രനിർദ്ദേശം പ്രകാരമാണ് നൽകുന്നത്. നഷ്ടപരിഹാരത്തുക 50% കേന്ദ്ര സർക്കാരും 50% സംസ്ഥാന സർക്കാരുമാണ് വഹിക്കേണ്ടത് .എന്നാൽ കേന്ദ്രവിഹിതത്തിനായി കാത്തുനില്‍ക്കാതെ നിശ്ചിത ഇനത്തില്‍ ആവശ്യമായ തുക മൃഗസംരക്ഷണ വകുപ്പിന്റെ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും കേന്ദ്രസർക്കാരില്‍ നിന്നും തുക ലഭിയ്ക്കുന്ന മുറയ്ക്ക് , തുക റീകൂപ് ചെയ്ത് ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ കോര്‍പ്പസ് ഫണ്ടിലേക്ക് നിക്ഷേപിക്കുവാനുള്ള നടപടികളുമാണ് കൈക്കൊണ്ടിട്ടുള്ളത്.
പന്നിപ്പനി ബാധിച്ച വയനാട്, കണ്ണൂര്‍ ജില്ലകളിലെ കർഷകർക്ക് വളരെ വേഗത്തിൽ നഷ്ടപരിഹാരത്തുക വിതരണത്തിനുള്ള നടപടിയാണ് സർക്കാർ നിലവിൽ കൈക്കൊണ്ടത് . ഇത് പ്രകാരം വയനാട് ജില്ലയിലെ ഏഴ് കര്‍ഷകര്‍ക്ക് 37,17,751/- രൂപയും, കണ്ണൂര്‍ ജില്ലയിലെ രണ്ടു കര്‍ഷകര്‍ക്ക് 15,15,600/- രൂപയും ആണ് സർക്കാർ അനുവദിച്ചത്. ആകെ 52.23ലക്ഷം രൂപയാണ് നഷ്ടപരിഹാരത്തിനായി അനുവദിച്ചിട്ടുള്ളത്.