Mobile Veterinary Unit - Rates fixed

മൊബൈൽ വെറ്റിനറി യൂണിറ്റ് -നിരക്കുകൾ നിശ്ചയിച്ചു

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ 29 ബ്ലാക്കുകളിൽ പുതുതായി നിരത്തിലിറക്കിയ മൊബൈൽ വെറ്റിനറി യൂണിറ്റുകൾ ഓടിത്തുടങ്ങി. കർഷകർക്ക് ഏതു സമയത്തും അരുടെ വീട്ടുപടിക്കൽ സേവനമെത്തിക്കുക എന്ന വലിയ ലക്ഷ്യം മുൻനിറുത്തിയാണ് യൂണിറ്റുകൾ ആരംഭിച്ചിരിക്കുന്നത്. 1962 എന്ന ട്രോൾഫ്രീ കാൾ സെന്റർ മുഖാന്തിരം പ്രവർത്തിക്കുന്ന മൊബൈൽ വെറ്റിനറി യൂണിറ്റുകളിലെ ചികിൽസാ ഫീസ് ഏകോപിപ്പിച്ചു.

1

ഒരു പശു/ എരുമ   /പോത്ത്

450 രൂപ

2.

ഒരേ വീട്ടുവളപ്പിൽ തന്നെയുള്ള അധികം വരുന്ന പശു/ എരുമ   എന്നിവയുടെ ചികിത്സ

 ഒന്നിന് 200 രൂപ വീതം

3.

ഒരേ വീട്ടുവളപ്പിൽ തന്നെയുള്ള അധികം വരുന്ന പശു/ എരുമ  എന്നിവയ്ക്ക് ഗർഭസംബന്ധമായ അസുഖങ്ങൾ ഉള്ളവയാണെങ്കിൽ

 ഒന്നിന് 100 രൂപ വീതം

4.

ആട്

450 രൂപ

5.

ഒരേ വീട്ടുവളപ്പിൽ തന്നെയുള്ള അധികം വരുന്ന ആട്

ഒന്നിന് 100 രൂപ വീതം

6.

അരുമ മൃഗങ്ങൾ,പക്ഷികൾ

950 രൂപ വീതം

7

ഒരേ വീട്ടുവളപ്പിൽ തന്നെയുള്ള അധികം വരുന്ന അരുമ മൃഗങ്ങൾ,പക്ഷികൾ

950 രൂപ വീതം

8.

പൗൾട്രി കൺസൾട്ടേഷൻ 1000 പക്ഷികൾ വരെ

450 രൂപ വീതം

9.

അധികം വരുന്ന ഓരോ 500 പക്ഷികൾക്കും

200 രൂപ വീതം

 

പശു , എരുമ എന്നിവയുടെ പ്രത്യേക രോഗ സാഹ‍ചര്യം കണക്കിലെടുത്ത് ചികിൽസ നൽകുമ്പോൾ 450 എന്ന ഫീസ് നിരക്കിൽ നിന്നും മാറി   താഴെ പറയുംവിധം ഫീസ് നിരക്ക് മാറുന്നതായിരിക്കും .

 

ക്രമനമ്പർ

രോഗ സാഹചര്യം/സർജറി

ഫീസ് നിരക്ക് ( വിദഗ് ദ്ധ ചികിത്സകൻ )

ഫീസ് നിരക്ക് ( പുറമേ നിന്നുള്ള വിദഗ് ദ്ധർ)

1

പശു , എരുമ എന്നിവയുടെ പ്രസവസംബന്ധമായ പ്രശ്നങ്ങൾ ( complecated dystocia )

2000 രൂപ വീതം

1000 രൂപ വീതം ( ഒരു വിദഗ് ദ്ധന്)

2

ഗർഭപാത്രം പുറത്തേക്ക് തള്ളൽ (uterine prolapse)

2500 രൂപ വീതം

1000 രൂപ വീതം ( ഒരു വിദഗ് ദ്ധന് )

3

Torsion

2000രൂപ വീതം

1000 രൂപ വീതം ( ഒരു വിദഗ് ദ്ധന് )

4

സിസേറിയൻ

4000 രൂപ വീതം

1000 രൂപ വീതം (പരമാവധി രണ്ട് വിദഗ് ദ്ധർ)

5

മറ്റു ശസ്ത്രക്രിയകൾ

Rumenotomy, Laparotomy etc.

3000 രൂപ വീതം

1000 (പരമാവധി രണ്ട് വിദഗ് ദ്ധർ)