മൃഗസംരക്ഷണ വകുപ്പിന്റെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കീഴിലുള്ള ചെറ്റച്ചൽ ജഴ്സി ഫാമിൽ നവീന രീതിയിൽ പണികഴിപ്പിച്ച കിടാരി ഷെഡിന്റെയും ആട് ഷെഡിന്റെയും പ്രവർത്തനം ആരംഭിച്ചു. 2021-22 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 49.7 ലക്ഷം രൂപ ചെലവഴിച്ചാണ് കിടാരി ഷെഡ് അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചിരിക്കുന്നത്. 61.63 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലുള്ള ആടുകളെ പാർപ്പിച്ചിരിക്കുന്ന ഷെഡിനോട് ചേർന്ന് 100 ആടുകളെ കൂടി പാർപ്പിക്കാനുള്ള സൗകര്യത്തോടുകൂടിയ ആട് ഷെഡ് നിർമ്മിച്ചിരിക്കുന്നത്.
കർഷകർക്ക് ആവശ്യാനുസരണം ആട്ടിൻകുട്ടികളെ ലഭ്യമാക്കുന്ന സാഹചര്യം ഇതോടുകൂടി സാധ്യമാകും. 77 ലക്ഷം രൂപ പദ്ധതി വിഹിതം ഉപയോഗിച്ച് ഓട്ടോമാറ്റിക് വാട്ടറിംഗ് സിസ്റ്റം അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഹൈടെക് ഷെഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി ഏറ്റവും മികച്ച നിലവാരമുള്ള ഫാമുകളിൽ ഒന്നായി ചെറ്റച്ചൽ ജേഴ്സിഫാം മാറും.
തിരുവനന്തപുരം ചെറ്റച്ചൽ ഫാമിൽ നിന്നും ഇറക്കുന്ന ” ഗ്രീൻ മിൽക്ക് ” കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി മിൽമ മോഡൽ ശീതീകരണ സംവിധാനം ഏർപ്പെടുത്തും. സർക്കാർ ഫാമുകൾ മികച്ച രീതിയിൽ പ്രവർത്തിക്കാനും മുന്നോട്ടു കൊണ്ടുപോകാനുമായുള്ള അത്യാധുനിക സംവിധാനങ്ങൾ ഉറപ്പാക്കും. അതിനായി കൂടുതൽ ഫണ്ട് വകയിരുത്തും. ഇതോടൊപ്പം
50 പശുക്കളെ പാർപ്പിക്കാനാകുന്ന ഓട്ടോമാറ്റിക് വാട്ടറിങ് സിസ്റ്റം അടക്കമുള്ള ഹൈടെക് ഷെഡിന്റെ നിർമാണം ആരംഭിച്ചു.