Accurate data collection in the animal husbandry sector will be the backbone of project planning

മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും

മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകും. സെപ്റ്റംബർ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത് കന്നുകാലി സെൻസസിനോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിച്ച ജില്ലാ തല നോഡൽ ഓഫീസർമാർക്കും, എന്യുമറേറ്റർമാർക്കും, സൂപ്പർവൈസർമാർക്കുമുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ കന്നുകാലി സമ്പത്തിനെ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ശരിയായ രീതിയിൽ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനും സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ മേഖലയിലെ വികസന പരിപാടികളിൽ തീരുമാനങ്ങൾ എടുക്കുവാൻ സർക്കാരിനേയും ഇതര ഏജൻസികളേയും സഹായിക്കും. 2024 സെപ്റ്റംബർ 2 മുതൽ ഡിസംബർ 31 വരെ നടക്കുന്ന ഇരുപത്തിയൊന്നാമതു കന്നുകാലി സെൻസസ് പ്രവൃത്തികൾക്കായി മൃഗസംരക്ഷണ വകുപ്പിൽ നിന്നും 3500 ലധികം എന്യൂമറേറ്റമാരെ നിയോഗിച്ചിട്ടുണ്ട്. ഇവർ കേരളത്തിലെ 1 കോടി 6 ലക്ഷത്തോളം വരുന്ന വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചു നാട്ടാന ഉൾപ്പെടെയുള്ള വിവിധയിനം വളർത്തു മൃഗങ്ങളുടെയും കോഴിവർഗ്ഗത്തിൽപെട്ട പക്ഷികളുടെയും തെരുവ് നായ്ക്കളുടെയും എണ്ണമുൾപ്പെടെയുള്ള വിവരങ്ങളോടൊപ്പം അറവുശാലകൾ, കശാപ്പുശാലകൾ, മാംസസംസ്കരണ പ്ലാന്റുകൾ, ഗോശാലകൾ മുതലായവയുടെ വിവരങ്ങളും ശേഖരിക്കുന്നതാണ്.