കെപ്കോ ഉൽപ്പന്നങ്ങൾ ഇനി അതിവേഗം ജനങ്ങളിലേക്ക്
കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെ ചിക്കൻ, മുട്ട ഉൽപ്പന്നങ്ങൾ വിപണിയിൽ സുലഭമാക്കുന്നതിന്റെ ഭാഗമായി 3 പുത്തൻ വാഹനങ്ങൾ നിരത്തിലിറക്കി. കെപ്‌കോയുടെ റെസ്റ്റോറന്റിൽ നിന്നും ഓർഡർ അനുസരിച്ചു വിഭവങ്ങൾ ആവശ്യക്കാരിലേക്ക് അതിവേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തനത് ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിട്ട് വാഹനങ്ങൾ വാങ്ങിയത്.
സംസ്ഥാന പൗൾട്രി വികസന കോർപറേഷന്റെ കുടപ്പനകുന്നിൽ പ്രവർത്തിക്കുന്ന ഹാച്ചറിയിൽ നിന്നും കോഴിക്കുഞ്ഞുങ്ങളെ കർഷകർക്ക് വിതരണം ചെയ്ത് വളർത്തിയെടുത്താണ് കെപ്‌കോ ആവശ്യമായ ഇറച്ചി ഉൾപ്പാദിപ്പിക്കുന്നത്. നിലവിൽ കെപ്‌കോ കേരള ചിക്കൻ എന്ന ബ്രാൻഡിലാണ് പൗൾട്രി വികസന കോർപറേഷൻ ജനങ്ങൾക്ക് ഗുണമേന്മയുള്ള ചിക്കൻ ലഭ്യമാക്കി വരുന്നത്.