ക്ഷീര സഹകാരി അവാർഡ് : 2023-24
ക്ഷീരോല്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്ക് സംസ്ഥാന ക്ഷീരവികസന വകുപ്പ് സംസ്ഥാന ക്ഷീരസഹകാരി അവാർഡ് എന്ന പേരിൽ പുരസ്കാരം നല്കി ഓരോ വര്‍ഷവും ആദരിക്കുന്നു. സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകരെ ആണ് ഇത്തരത്തിൽ ആദരിക്കുന്നത്. ഇപ്രകാരം 2022-23 വര്‍ഷത്തിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡിന് അര്‍ഹരായവരുടെ പേരുവിവരം ക്ഷീരവികസന വകുപ്പ് മന്ത്രി എന്ന നിലയില്‍ ഞാൻ പ്രഖ്യാപിക്കുന്നു.
സംസ്ഥാനതല ജേതാവിന് 1 ലക്ഷം രൂപ, ഓരോ മേഖലാ തലത്തില്‍ (തിരുവനന്തപുരം/എറണാകുളം/മലബാര്‍) അവാര്‍ഡിന് അര്‍ഹരായവര്‍ക്ക് 50,000 രൂപ വീതവും, ജില്ലാ തല അവാര്‍ഡ് ജേതാക്കള്‍ക്ക് 20,000 രൂപയും പ്രശസ്തി പത്രവും ആണ് നല്‍കുന്നത്. ആകെ 52 ക്ഷീരകര്‍ഷകരെയാണ് അവാര്‍ഡിന് തെരഞ്ഞെടു ത്തിരിക്കുന്നത്.
ഫെബ്രുവരി 18 മുതല്‍ 20 വരെ ഇടുക്കി ജില്ലയിലെ അണക്കരയില്‍ വച്ച് നടത്തപ്പെടുന്ന സംസ്ഥാന ക്ഷീരസംഗമത്തോടനുബന്ധിച്ച് അവാർഡ് ജേതാക്കൾക്ക് ക്യാഷ് അവാർഡും പ്രശസ്തി പത്രവും നല്‍കുന്നതാണ്.
ക്ഷീരസഹകാരി അവാർഡ് ജേതാക്കൾ
സംസ്ഥാന ക്ഷീരസഹകാരി അവാർഡ് ജേതാവ് (1 ലക്ഷം രൂപ)
പേര് : ഷൈൻ.കെ.ബി
വിലാസം : കുറുമുള്ളാനിയിൽ, നിക്കുഴി.പി.ഒ, ഉടുമ്പന്നൂർ, തൊടുപുഴ
ജില്ല : ഇടുക്കി
ബ്ലോക്ക് : ഇളംദേശം
ക്ഷീരസംഘം : അമയപ്ര
അളന്ന പാൽ (ലിറ്ററിൽ) : 7,20,312.4
(സംസ്ഥാന ക്ഷീരസഹകാരി അവാർഡ് ജേതാവായ ശ്രീ.ഷൈൻ.കെ.ബി ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്കിൽ ഉൾപ്പെട്ട ചീനിക്കുഴി സ്വദേശിയാണ്. ഈ യുവകർഷകന്റെ ഡയറി ഫാമിൽ നിലവിൽ 230 കറവപശുക്കളും 55 കിടാരികളും, 2 കന്നുക്കുട്ടികളും 2 എരുമകളും ഉണ്ട്. പ്രതിദിനം 2600 ലിറ്റർ പാൽ ഈ ഫാമിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഈ കർഷകൻ 2100 ലിറ്റർ പാൽ ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീരസംഘത്തിൽ അളക്കുന്നു. സംഘത്തിൽ അളക്കുന്ന പാലിന് ശരാശരി 4.2% കൊഴുപ്പും 8.2% കൊഴുപ്പിതര പദാർത്ഥങ്ങളും ഉണ്ട്. സംഘത്തിൽ നിന്നും 43.52 രൂപ ശരാശരി പാൽവില ലഭിക്കുന്ന ഈ കർഷകൻ 2022-23 സാമ്പത്തിക വർഷത്തിൽ 720312.4 ലിറ്റർ പാൽ ക്ഷീരസംഘത്തിൽ അളന്നു.
ശാസ്ത്രീയമായി നിർമ്മിച്ച കാലിത്തൊഴുത്തും, പൂർണ്ണമായ ഫാം യന്ത്രവൽക്കരണവും 4 ഹെക്ടർ സ്ഥലത്ത് പുൽകൃഷിയും ഇത്രയധികം പശുക്കളെ പരിപാലിക്കുന്നതിന് സഹായകരമാകുന്നു. ചാണകം സംസ്ക്കരിച്ച് പൊടിച്ച് വിപണനം നടത്തുന്നതും ഫാമിലുണ്ടാകുന്ന അവശിഷ്ടങ്ങൾ ഉപയോഗിച്ച് മീൻ വളർത്തൽ പോലുള്ള മറ്റ് സംരംഭങ്ങൾ നടത്തുന്നതും വരുമാനം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്നതാണ്.
സമ്മിശ്ര ക്ഷീരകർഷകനായ ശ്രീ.ഷൈൻ.കെ.ബി ക്ക് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഈ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയമായ പശു പരിപാലനത്തിലൂടെ വരുമാനം ഉറപ്പാക്കുന്ന ഈ കർഷകൻ കേരളത്തിലൂടനീളമുള്ള ക്ഷീരകർഷകർക്ക് മാതൃകയാണ്. ക്ഷീരസഹകരണ സംഘത്തിൽ 2022-23 വർഷം പാലളവ് തന്നെ വകുപ്പിനെ സംബന്ധിച്ച് ഒരു സർവ്വകാല റെക്കോർഡ് ആണ്. ഈ കർഷകനെ ഒരു മാതൃക കർഷകനായി ഉയർത്തുന്നത് ഉചിതമായിരിക്കും.
ക്ഷീരസഹകാരി – മേഖലാതല അവാർഡുകൾ (50,000 രൂപ വീതം)
തിരുവനന്തപുരം മേഖല
വിഭാഗം : ജനറൽ
പേര് : വിമൽ വിനോദ്
വിലാസം : പൈക്കര, എഴുമറ്റൂർ.പി.ഒ, പിൻ- 689586
ജില്ല : പത്തനംതിട്ട
ബ്ലോക്ക് : മല്ലപ്പള്ളി
ക്ഷീരസംഘം : കൊറ്റംകുടി
അളന്നപാൽ (ലിറ്ററിൽ) : 219472
വിഭാഗം : വനിത
പേര് : ബിയാട്രിസ്.ആർ
വിലാസം : പ്രശാന്ത് മന്ദിരം,
കിഴക്കേകുന്നിൻപുറം,
കൊണ്ണിയൂർ, പുനലാൽ.പി.ഒ
പിൻ : 695575
ജില്ല : തിരുവനന്തപുരം
ബ്ലോക്ക് : വെള്ളനാട്
ക്ഷീരസംഘം : വെള്ളനാട്
അളന്ന പാൽ ( ലിറ്ററിൽ) : 243682
വിഭാഗം : SC/ST
പേര് : ഗിരിജ.എൽ
വിലാസം : എസ്.ജി സദനം, വെങ്കോട്ട, കഴിവൂർ.പി.ഒ, പിൻ-695501
ജില്ല : തിരുവനന്തപുരം
ബ്ലോക്ക് : അതിയന്നൂർ
ക്ഷീരസംഘം : ഉച്ചക്കട
അളന്നപാൽ (ലിറ്ററിൽ) : 28787.7
എറണാകുളം മേഖല
വിഭാഗം : ജനറൽ
പേര്: മാത്യു സെബാസ്റ്റ്യൻ
വിലാസം : താടിക്കൽ, മേൻമുറി.പി.ഒ, മൻവട്ടം
ജില്ല : കോട്ടയം
ബ്ലോക്ക് : കടുത്തുരുത്തി
ക്ഷീരസംഘം : വല്ലച്ചിറ
അളന്ന പാൽ (ലിറ്ററിൽ) : 3,01,170.1
വിഭാഗം : വനിത
പേര്: അമ്പിളി.എം.കെ
വിലാസം : ഇന്ദീവരം വീട്,
വലയഞ്ചിറങ്ങര, ഇറവുരം,
പിൻ-683556
ജില്ല : എറണാകുളം
ബ്ലോക്ക് : കുവപ്പടി
ക്ഷീരസംഘം : മുടക്കുഴ
അളന്ന പാൽ (ലിറ്ററിൽ) : 1,35,303.8
വിഭാഗം : SC/ST
പേര്: റോയ് ചന്ദ്രൻ
വിലാസം : മന്നൈക്കാള ഹൗസ്,
അടിച്ചിലി, കുന്നപ്പിള്ളി.പി.ഒ,
പിൻ-680311
അടിച്ചിലി, കുന്നപ്പിള്ളി.പി.ഒ,
പിൻ-680311
ജില്ല : തൃശ്ശൂർ
ബ്ലോക്ക് : ചാലക്കുടി
ക്ഷീരസംഘം : പുല്ലാനി
അളന്ന പാൽ (ലിറ്ററിൽ) : 63,890
മലബാർ മേഖല
വിഭാഗം : ജനറൽ
പേര്: മോഹൻദാസ്.എം.വി
വിലാസം : മഹേശ്വരി ഡയറി ഫാം, നായ്ക്കട്ടി.പി.ഒ,
സുൽത്താൻബത്തേരി, വയനാട്
ജില്ല : വയനാട്
ബ്ലോക്ക് : സുൽത്താൻ ബത്തേരി
ക്ഷീരസംഘം : സുൽത്താൻ ബത്തേരി
അളന്ന പാൽ (ലിറ്ററിൽ) : 329068.6
വിഭാഗം : വനിത
പേര്: ലീമ റോസ്ലിൻ.എസ്
വിലാസം : W/o ലോറൻസ്, കുളമടചള്ള, പരിശിക്കൽ.പി.ഒ
ജില്ല : പാലക്കാട്
ബ്ലോക്ക് : ചിറ്റൂർ
ക്ഷീരസംഘം : പരിശ്ശിക്കൽ
അളന്ന പാൽ (ലിറ്ററിൽ) : 182830.5
വിഭാഗം : SC/ST
പേര്: രാജദുരൈ.എ
വിലാസം : ഭഗവതി കോളനി, കെ.കെ.പതി.പി.ഒ, ചിറ്റൂർ,
പാലക്കാട്
ജില്ല : പാലക്കാട്
ബ്ലോക്ക് : ചിറ്റൂർ
ക്ഷീരസംഘം : വെള്ളാരംങ്കൽമേട്
അളന്ന പാൽ (ലിറ്ററിൽ) : 80,380
ക്ഷീരസഹകാരി –ജില്ലാതല അവാർഡ് ജേതാക്കൾ
തിരുവനന്തപുരം ജില്ല
വിഭാഗം : ജനറൽ
പേര് : തനലക്ഷ്മി.എസ്
വിലാസം : ദേവി ഐശ്വര്യ നിവാസ്,
ഇടത്തറക്കോണം, കരിപ്പൂർ,
മലയിൻകീഴ്.പി.ഒ
ബ്ലോക്ക് : നേമം
ക്ഷീരസംഘം : കാരോട്
അളന്ന പാൽ (ലിറ്ററിൽ) : 99418
വിഭാഗം : വനിത
പേര് : കനകമ്മ.ആർ
വിലാസം :തോപ്പിൽ വീട്, ആറയൂർ.പി.ഒ
ബ്ലോക്ക് : പാറശ്ശാല
ക്ഷീരസംഘം : ആറയൂർ കിഴക്കും പടിഞ്ഞാറും
അളന്ന പാൽ (ലിറ്ററിൽ) : 111765.1
വിഭാഗം : SC/ST
പേര് : സിന്ധു.സി.ആർ
വിലാസം :തുളസിവില്ല, നെടുംമ്പാറ, തട്ടത്തുമല.പി.ഒ
ബ്ലോക്ക് : കിളിമാന്നൂർ
ക്ഷീരസംഘം : കിളിമാന്നൂർ
അളന്ന പാൽ (ലിറ്ററിൽ) : 24629.3
കൊല്ലം ജില്ല
വിഭാഗം : ജനറൽ
പേര് : ഷാജി.വി
വിലാസം :കാവേരി, പുത്തൻകുളം, ഭൂതക്കുളം.പി.ഒ
ബ്ലോക്ക് : ചാത്തന്നൂർ
ക്ഷീരസംഘം : പ്ലാവിൻമൂട്
അളന്ന പാൽ (ലിറ്ററിൽ) : 161394.9
വിഭാഗം : വനിത
പേര് : പ്രസന്നകുമാരി.ആർ
വിലാസം : ഉപാസന, ചേത്തടി, ചെങ്ങമനാട്.പി.ഒ,
കൊട്ടാരക്കര
ബ്ലോക്ക് : വെട്ടിക്കവല
ക്ഷീരസംഘം : ചേത്തടി
അളന്ന പാൽ (ലിറ്ററിൽ) : 162654.9
വിഭാഗം : SC/ST
പേര് : ഡോ.രമ
വിലാസം :രാജു നിവാസ്, പാംമ്പുറം, മീനമ്പലം
ബ്ലോക്ക് : ചാത്തന്നൂർ
ക്ഷീരസംഘം : പ്ലാവിൻമൂട്
അളന്ന പാൽ (ലിറ്ററിൽ)
: 23369.6
പത്തനംതിട്ട ജില്ല
വിഭാഗം : ജനറൽ
പേര് : ജോസഫ്.കെ.എം
വിലാസം :കുറ്റിക്കാട്ടിൽ,വെച്ചൂച്ചിറ.പി.,ഒ
ബ്ലോക്ക് : റാന്നി
ക്ഷീരസംഘം : വെച്ചൂച്ചിറ
അളന്ന പാൽ (ലിറ്ററിൽ) : 50845.8
വിഭാഗം : വനിത
പേര് : ലിറ്റി ബിനോയ്
വിലാസം :വട്ടംതൊട്ടിയിൽ, വെച്ചൂച്ചിറ.പി.ഒ
ബ്ലോക്ക് : റാന്നി
ക്ഷീരസംഘം : വെച്ചൂച്ചിറ
അളന്ന പാൽ (ലിറ്ററിൽ) : 76036
വിഭാഗം : SC/ST
പേര് : ബിനോയ്.വി.ജെ
വിലാസം :വരിക്കാനിക്കൽ, എടക്കടത്തി.പി.ഒ
ബ്ലോക്ക് : റാന്നി
ക്ഷീരസംഘം : അരയാഞജലിമണ്ണ്
അളന്ന പാൽ (ലിറ്ററിൽ) : 11594
ആലപ്പുഴ ജില്ല
വിഭാഗം : ജനറൽ
പേര് : ഷിഹാബുദ്ദീൻ.എം.എസ്
വിലാസം :ഷൈലാ മൻസിൽ, കണ്ണനാകുഴി.പി.ഒ
ബ്ലോക്ക് : ഭരണിക്കാവ്
ക്ഷീരസംഘം : കണ്ണനാകുഴി
അളന്ന പാൽ (ലിറ്ററിൽ) : 92870.5
വിഭാഗം : വനിത
പേര് : വത്സല.എൽ
വിലാസം :തോന്നുവേലിൽ,വള്ളിക്കുന്നം.പി.ഒ
ബ്ലോക്ക് : ഭരണിക്കാവ്
ക്ഷീരസംഘം : വള്ളിക്കുന്ന്
അളന്ന പാൽ (ലിറ്ററിൽ) : 84719
വിഭാഗം : SC/ST
പേര് : ഷീലാ ധനജ്ഞയൻ
വിലാസം :കന്നുംവീട്, അർത്തുങ്കൽ.പി.ഒ
ബ്ലോക്ക് : കഞ്ഞിക്കുഴി
ക്ഷീരസംഘം : തൃപ്പൂരക്കുളങ്ങര
അളന്ന പാൽ (ലിറ്ററിൽ) : 18707.1
കോട്ടയം ജില്ല
വിഭാഗം : ജനറൽ
പേര്: ബിജുമോന് തോമസ്
വിലാസം : വട്ടമുകളേല്‍, കോഴ. പി.ഒ
കുറവിലങ്ങാട്, പിന് -686633
ബ്ലോക്ക് : ഉഴവൂർ
ക്ഷീരസംഘം : കുര്യനാട്
അളന്ന പാൽ (ലിറ്ററിൽ) : 244654.000
വിഭാഗം : വനിത
പേര്: ആലീസ് സേവ്യർ
വിലാസം : പൈനുങ്കല്‍,ഇരവിമംഗലം. പി.ഒ,
പിന് -686613
ബ്ലോക്ക് : കടത്തുരുത്തി
ക്ഷീരസംഘം : വല്ലച്ചിറ
അളന്ന പാൽ (ലിറ്ററിൽ) : 119163.200
വിഭാഗം : എസ്.സി/ എസ്.റ്റി
പേര്: പ്രകാശന്.എ.കെ
വിലാസം : തെക്കേ അമ്പലശ്ശേരിയില്,
ഇരുമ്പുക്കുഴിക്കര,ഉദയനാപുരം.പി.ഒ
വൈക്കം, പിന് -68
ബ്ലോക്ക് : വൈക്കം
ക്ഷീരസംഘം : ഉദയനാപുരം
അളന്ന പാൽ (ലിറ്ററിൽ) : 12197.000
ഇടുക്കി ജില്ല
വിഭാഗം : ജനറൽ
പേര്: ജിന്‍സ് കുര്യന്
വിലാസം : വാണിയപുരയ്ക്കല്‍, കുമ്പുമേട്ട്
പിന് – 685551
ബ്ലോക്ക് : നെടുങ്ങണ്ടം
ക്ഷീരസംഘം : കുമ്പമേട്
അളന്ന പാൽ (ലിറ്ററിൽ) : 160812.200
വിഭാഗം : വനിത
പേര്: നിഷ ബെന്നി
വിലാസം : കാവനാല്‍ പുറപുഴ,
ബ്ലോക്ക് : തൊടുപുഴ
ക്ഷീരസംഘം : സൗത്ത് വഴിത്തല
അളന്ന പാൽ (ലിറ്ററിൽ) : 134176.900
വിഭാഗം : എസ്.സി/ എസ്.റ്റി
പേര്: രാമമൂർത്തി
വിലാസം : കുറ്റിയാനിക്കല്‍, ചെല്ലാർകോവില്‍
പിന് – 685542
ബ്ലോക്ക് : കട്ടപ്പന
ക്ഷീരസംഘം : ചെല്ലാർകോവില്‍
അളന്ന പാൽ (ലിറ്ററിൽ) : 28767.000
എറണാകുളം ജില്ല
വിഭാഗം : ജനറൽ
പേര്: ജിനില്‍ മാത്യു
വിലാസം : കാച്ചിറയില് ഹൗസ്,
മീന്‍കുന്നം . പി.ഒ
മീന്‍കുന്നം . പി.ഒ
മൂവാറ്റുപുഴ
പിന് – 686672
ബ്ലോക്ക് : മുളന്തുരുത്തി
ക്ഷീരസംഘം : മണീട്
അളന്നപാല് (ലിറ്ററില്‍) : 172845.000
വിഭാഗം : വനിത
പേര്: അല്ലി സൈമണ്‍
വിലാസം : ചിറപ്പാട്ട്, മീന്പറ. പി.ഒ
പിന് – 682308
ബ്ലോക്ക് : വടവുകോട്
ക്ഷീരസംഘം : തിരുവാണിയൂർ
അളന്ന പാൽ (ലിറ്ററിൽ) : 57754.000
വിഭാഗം : എസ്.സി/ എസ്.റ്റി
പേര്: അപർണ്ണ. പി.കെ
വിലാസം : പുളിന്താനത്ത് മലയില്‍, തിരുമാറാടി.
പി.ഒ, പെരുമാറാടി, പിന് – 686662
ബ്ലോക്ക് : പാമ്പാക്കുട
ക്ഷീരസംഘം : തിരുമാറാടി
അളന്ന പാൽ (ലിറ്ററിൽ) : 31044.300
തൃശ്ശൂർ ജില്ല
വിഭാഗം : ജനറൽ
പേര്: ജോണി ജോസഫ്
വിലാസം : താഴുംകൽ ഹൗസ്, നാലുകെട്ട്.പി.ഒ,
കോരട്ടി, തൃശ്ശൂർ
ബ്ലോക്ക് : ചാലക്കുടി
ക്ഷീരസംഘം : മേലൂർ
അളന്ന പാൽ (ലിറ്ററിൽ) : 103973.900
വിഭാഗം : വനിത
പേര്: ലക്ഷ്മി മേനോൻ
വിലാസം : കുഴിക്കാടു വീട്, അന്നമനട, പിൻ – 680741
ബ്ലോക്ക് : ചാലക്കുടി
ക്ഷീരസംഘം : പാളയംപറമ്പു
അളന്ന പാൽ (ലിറ്ററിൽ) : 120864.000
വിഭാഗം : SC/ST
പേര്: മൻദീപക്.വി.എം
വിലാസം : വടക്കേടത്ത് ഹൗസ്, വള്ളച്ചിറ .പി.ഒ,
കണ്ടലശ്ശേരി
ബ്ലോക്ക് : ചേർപ്പ്
ക്ഷീരസംഘം : വല്ലാച്ചിറ
അളന്ന പാൽ (ലിറ്ററിൽ) : 9360.000
പാലക്കാട് ജില്ല
വിഭാഗം : ജനറൽ
പേര്: സേതുരാമലിംഗം
വിലാസം : S/o നഞ്ചപ്പകൗണ്ടർ, അരമനകാലം,
വണ്ണാമട.പി.ഒ, പാലക്കാട്, ചിറ്റൂർ
ബ്ലോക്ക് : ചിറ്റൂർ
ക്ഷീരസംഘം : കുമാരനൂർ
അളന്ന പാൽ (ലിറ്ററിൽ): 273750.000
വിഭാഗം : വനിത
പേര്: ദിവ്യ.എസ്
വിലാസം : W/o വെങ്കിടേശ് കുമാർ, നീലംകാച്ചികലം,
വണ്ണാമണ്ട.പി.ഒ, പാലക്കാട്, ചിറ്റൂർ
ബ്ലോക്ക് : ചിറ്റൂർ
ക്ഷീരസംഘം : കുമാരനൂർ
അളന്ന പാൽ (ലിറ്ററിൽ) : 173375.000
വിഭാഗം : SC/ST
പേര്: രാജേശ്വരി
വിലാസം : W/o പഞ്ചലിംഗം, ഇന്ദിരാഗർ, വണ്ണാമട,
പാലക്കാട്- 678555
ബ്ലോക്ക് : ചിറ്റൂർ
ക്ഷീരസംഘം : കുമാരന്നൂർ
അളന്ന പാൽ (ലിറ്ററിൽ) : 80300
മലപ്പുറം ജില്ല
വിഭാഗം : ജനറൽ
പേര്: ബിജു ജോൺ
വിലാസം : പ്ലാംതോട്ടത്തിൽ ഹൗസ്, ചുങ്കത്തറ,
മലപ്പുറം-679334
ബ്ലോക്ക് : നിലമ്പൂർ
ക്ഷീരസംഘം : പൂക്കോട്ടുമണ്ണ
അളന്ന പാൽ (ലിറ്ററിൽ): 54370.000
വിഭാഗം : വനിത
പേര്: സജിത.ഇ.പി
വിലാസം : പുല്ലാട്ടു ഹൗസ്, നമ്പൂതിരോപടി,
കാരേക്കാട്.പി.ഒ
ബ്ലോക്ക് : കുറ്റിപ്പുറം
ക്ഷീരസംഘം : വടക്കംമ്പുറം
അളന്ന പാൽ (ലിറ്ററിൽ) : 61474.000
വിഭാഗം : SC/ST
പേര്: ചിഞ്ചു.പി
വിലാസം : അരിമ്പ്ര ഹൗസ്, കൂവക്കോട്, വണ്ടൂർ,
കാരാട്.പി.ഒ, മലപ്പുറം-679339
ബ്ലോക്ക് : വണ്ടൂർ
ക്ഷീരസംഘം : പെയ്ൻകുളങ്ങര
അളന്ന പാൽ (ലിറ്ററിൽ) : 8290.500
കോഴിക്കോട് ജില്ല
വിഭാഗം : ജനറൽ
പേര്:ഡാന്റി ജോസഫ്
വിലാസം :വട്ടക്കളത്തില്‍ ഹൗസ്, കൂരച്ചുണ്ട് പി.ഒ,
ശങ്കരവയല്‍
ബ്ലോക്ക് : ബാലുശ്ശേരി
ക്ഷീരസംഘം : കൂരച്ചുണ്ട്
അളന്ന പാൽ (ലിറ്ററിൽ): 93218.800
വിഭാഗം : വനിത
പേര്: കീര്‍ത്തി റാണി
വിലാസം : കരിമ്പനകുഴിയില്, ചെറുക്കാട്ടു പി.ഒ
അത്തിയോട്,
ബ്ലോക്ക് : ബാലുശ്ശേരി
ക്ഷീരസംഘം : കൂരച്ചുണ്ട്
അളന്ന പാൽ (ലിറ്ററിൽ) : 78936.500
വിഭാഗം : SC/ST
പേര്: തുളസി ബായ്.എം.പി
വിലാസം : വിബിത്ത് ഭവന്, കന്നിപ്പറമ്പ് പി.ഒ
പിൻ-673661
ബ്ലോക്ക് : കുന്ദമംഗലം
ക്ഷീരസംഘം : മാവൂര്‍
അളന്ന പാൽ (ലിറ്ററിൽ) : 19785.800
വയനാട് ജില്ല
വിഭാഗം : ജനറൽ
പേര് : ജോര്‍ജ് എം.കെ
വിലാസം : മുപ്പാട്ടില് ഹൗസ്, ഇടവക പി.ഒ, കല്ലോടി,
വയനാട്
ബ്ലോക്ക് : മാനന്തവാടി
ക്ഷീരസംഘം : ദീപ്തിഗിരി
അളന്ന പാൽ (ലിറ്ററിൽ) : 242895.000
വിഭാഗം : വനിത
പേര്: ലിസ്സമ്മ ജോര്‍ജ്
വിലാസം : പുഞ്ചക്കര, ഭൂതാനം കോളനി പി.ഒ,
ആനപ്പാറ, പുല്‍പ്പള്ളി
ബ്ലോക്ക് : പനമരം
ക്ഷീരസംഘം : പുല്‍പ്പള്ളി
അളന്ന പാൽ (ലിറ്ററിൽ) : 117509.500
വിഭാഗം : SC/ST
പേര്: സുധ സുരേന്ദ്രന്
വിലാസം : തടത്തില്‍ കല്ലിക്കേനി,
ചെല്ലാംകോട് പി.ഒ,
ബ്ലോക്ക് : കല്പറ്റ
ക്ഷീരസംഘം : Muppainad
അളന്ന പാൽ (ലിറ്ററിൽ) : 39056.300
കണ്ണൂര്‍ ജില്ല
വിഭാഗം : ജനറൽ
പേര്: പ്രതീഷ് കെ
വിലാസം : പൗര്‍ണ്ണമി, നാലാംപീടിക പി.ഒ, മാമ്പ
ബ്ലോക്ക് : തലശ്ശേരി
ക്ഷീരസംഘം : അഞ്ചരക്കണ്ടി
അളന്ന പാൽ (ലിറ്ററിൽ): 260441.000
വിഭാഗം : വനിത
പേര്: സുലോചന വി.ബി
വിലാസം : മൊട്ടമ്മല്‍ ഹൗസ്, ചെമ്മാര വയല്‍,
മൊട്ടമ്മല്‍ പി.ഒ
ബ്ലോക്ക് : തളിപ്പറമ്പ്
ക്ഷീരസംഘം : ബക്കളം
അളന്ന പാൽ (ലിറ്ററിൽ) : 86377.100
വിഭാഗം : SC/ST
പേര്: കുമാരന്. എൻ
വിലാസം : സൗപര്‍ണ്ണിക, കാക്കത്തുരുത്തി, നരാത്ത്
പി.ഒ
ബ്ലോക്ക് : കണ്ണൂര്‍
ക്ഷീരസംഘം : ചിറയ്ക്കല്‍
അളന്ന പാൽ (ലിറ്ററിൽ) : 10392.100
കാസര്‍ഗോഡ് ജില്ല
വിഭാഗം : ജനറൽ
പേര്: രവീന്ദ്രന് പി.റ്റി
വിലാസം : പാലേരി തായി വളപ്പില്‍
S/o മാത്രടല് കണ്ണന്,
പീലിക്കോട്,കൊടക്കാട്, കാസര്ഗോഡ്ബ്ലോക്ക് : നീലേശ്വരം
ക്ഷീരസംഘം : ഞങ്ങാടി
അളന്ന പാൽ (ലിറ്ററിൽ): 86380.900
വിഭാഗം : വനിത
പേര്: മുംതാസ് അബ്ദുള്ള കുഞ്ഞി
വിലാസം : W/o റ്റി.എ. അബ്ദുള്ള കുഞ്ഞി,
അന്‍സാബ് വില്ല, തായത്ത് വളപ്പ്
ബ്ലോക്ക് : കാഞ്ഞങ്ങാട്
ക്ഷീരസംഘം : ഉദുമ
അളന്ന പാൽ (ലിറ്ററിൽ) : 56058.400
വിഭാഗം : SC/ST
പേര്: ഒ.എം.രാമചന്ദ്രന്
വിലാസം : മൂലക്കല്,ചാമുണ്ടിക്കുന്ന് പി.ഒ,
കാസര്‍ഗോഡ് -671532
ബ്ലോക്ക് : പരപ്പ
ക്ഷീരസംഘം : ബളാംതോട്
അളന്ന പാൽ (ലിറ്ററിൽ) : 14861.900
ഡോ.വർഗ്ഗീസ് കുര്യൻ അവാർഡ് 2023-24
കേരളത്തിലെ എറ്റവും മികച്ച ക്ഷീരസംഘങ്ങളെ ഓരോ വർഷവും തെരഞ്ഞെടുത്ത് ഡോ. വര്‍ഗ്ഗീസ് കുര്യന് അവാര്‍ഡ് നല്കി വരുന്നുണ്ട്. 2023-24 വർഷത്തെ ഡോ.വർഗ്ഗീസ് കുര്യൻ അവാർഡ് കരസ്ഥമാക്കിയ ക്ഷീര സഹകരണ സംഘങ്ങൾ.
അപ്കോസ് വിഭാഗത്തിൽ മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ F 1778 (D) ആപ്കോസ് കോഴിക്കോട് ജില്ല, കൊടുവള്ളി ബ്ലോക്ക് (അവാർഡ് തുക –
1,00,000/- രൂപ)
നോൺ അപ്കോസ് വിഭാഗത്തിൽ ലക്ഷ്മി മിൽക്ക് പ്രൊഡ്യൂസേര്‍സ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഐ 32 (D)
ഇടുക്കി ജില്ല,
ദേവികുളം , ബ്ലോക്ക് ( അവാർഡ് തുക –
1,00,000/- രൂപ)
മാധ്യമ അവാർഡ് 2023
ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് 2023 ജനുവരി 1 മുതല്‍ 2023 ഡിസംബർ 31 വരെ കാലയളവില്‍ വിവിധ അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച സൃഷ്ടികള്‍ക്ക് അവാർഡ് നല്കുന്നു.
1. മികച്ച പത്ര റിപ്പോർട്ട്
മികച്ച പത്ര റിപ്പോർട്ട് ഇനത്തിൽ ഒന്നാം സ്ഥാനം നേടിയത് രണ്ട് റിപ്പോർട്ടുകൾക്കാണ്
“ ഡയറി ഫാം തുടങ്ങുന്നോ…? ഏംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സഹായിക്കും” എന്ന ശീർഷകത്തിൽ
ശ്രീ. പി. സുരേശൻ, സ്പെഷ്യൽ കറസ്പോണ്ടന്റ്, ദേശാഭിമാനി, കണ്ണൂർ
ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവാർഡിനു അർഹതനേടിയിരിക്കുന്നത്
ഡയറി ഫാമുകൾ തുടങ്ങുന്നതിനു ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പാക്കുന്ന വിവിധ പദ്ധതികളെകുറിച്ച് വളരെ വ്യക്തമായി വിവരിച്ച് തയ്യാറാക്കിയിരിക്കുന്ന പൊതുജനങ്ങൾക്ക് എറെ പ്രയോജനപ്രദമായ ലേഖനമാണിത്.
“ യോഗർട്ട് ഇനി വീട്ടിൽ” എന്ന ശീർഷകത്തിൽ
ശ്രീമതി. സി.എസ്.അനിത, അസി.ഡയറക്ടർ, ഫാം ഇൻഫർമേഷൻ ബ്യൂറോ
മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അവാർഡിനു അർഹതനേടിയ രണ്ടാമത്തേത്
ഏറെ പോഷകഗുണമുള്ള യോഗർട്ട് എന്ന ക്ഷീരോല്പന്നം വീട്ടിൽ നിർമ്മിക്കുന്ന മാർഗ്ഗങ്ങളെകുറിച്ചു ലളിതമായി പ്രതിപാദിക്കുന്ന ലേഖനം വീട്ടമ്മമാർക്കും, ഭക്ഷ്യോൽപ്പന്ന നിർമ്മാതാക്കൾക്കും ഏറെ പ്രയോജനപ്രദമായ ഒന്നാണ്.
2. മികച്ച പത്ര ഫീച്ചർ
“ധവള വിപ്ലവമല്ല, ക്ഷീരകർഷകർക്കിത് ജീവിത സമരം” എന്ന ശീർഷകത്തിൽ
ശ്രീ. നോബിൾ ജോസ്, സീനിയർ സബ് എഡിറ്റർ, മാതൃഭൂമി
മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ഫീച്ചറാണ് അവാർഡിനു അർഹതനേടിയത്
കാർഷിക മേഖല തകർച്ച നേരിടുമ്പോഴും സാധാരക്കാരനു അല്പമെങ്കിലും ആശ്വാസമാകുന്ന ക്ഷീരമേഖല, പശുക്കളുടെ വർദ്ധിച്ച വില, പരിപാലനച്ചെലവിലുണ്ടാകുന്ന വർദ്ധനവ്, വന്യമൃഗങ്ങളുടെ ഉപദ്രവം തുടങ്ങി വിവിധ കാരണങ്ങൾ കൊണ്ട് നട്ടം തിരിയുന്നതുമായി ബന്ധപ്പെട്ടു തയ്യാറാക്കിയ ഫീച്ചറാണിത്.
3. മികച്ച ഫീച്ചർ/ലേഖനം (കാർഷിക മാസികകൾ)
“പാലുല്പാദനം ആഘോഷമാക്കിയ പാലക്കാട്ടെ മുതലമട ഗ്രാമം” എന്ന ശീർഷകത്തിൽ
ശ്രീ. അനിൽ വള്ളിക്കാട്, ചൈത്രം,രാമനാഥപുരം റോഡ്, പാലക്കാട്
മൂന്നാംവഴി മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അവാർഡിനർഹമായിരിക്കുന്നത്.
അര നൂറ്റാണ്ടിലേറെയായി പാലുല്പാദനത്തിൽ പെരുമ പുലർത്തുന്നതും, ഡോ. വർഗ്ഗീസ് കുര്യൻ അവാർഡ് ജേതാക്കളുമായ മുതലമട (കിഴക്ക്) ക്ഷീരവ്യവസായ സഹകരണസംഘത്തെകുറിച്ചും അവിടുത്തെ ക്ഷീരകർഷകരെ കുറിച്ചും തയ്യാറാക്കിയിരിക്കുന്ന ലേഖനം.
4. മികച്ച ശ്രവ്യ മാധ്യമ ഫീച്ചർ
ശ്രീ. ശ്രീകാന്ത്.കെ, അനിത നിവാസ്, നല്ലൂർനാട് പി.ഒ, മാനന്തവാടി
പശുവളർത്തലിലൂടെ അതിജീവനത്തിന്റെ വിജയഗാഥ രചിച്ച കാഴ്ചപരിമിതരായ ചാത്തുവേട്ടന്റെയും, ശാന്തചേച്ചിയുടേയും ജീവിതാനുഭവങ്ങൾ ഉൾപ്പെടുത്തി റോഡിയോ മാറ്റൊലിയുടെ ക്ഷീരഗ്രാമം എന്ന പരിപാടിയിൽ സംപ്രേഷണം ചെയ്ത ശ്രവ്യമാധ്യമ ഫീച്ചറാണ് അവാർഡിനർഹമായത്
5. മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്
ശ്രീ. ബി.എൽ.അരുൺ, കറസ്പോണ്ടന്റ്, മനോരമ ന്യൂസ്, പാലക്കാട്
ക്യാൻസർ രോഗബാധ തളർത്തിയിട്ടും പാലക്കാട് കാവിൽപ്പാട് സ്വദേശിയായ ഓമനയെന്ന വീട്ടമ്മ പശുവളർത്തലിലൂടെ ജീവിതം തിരിച്ചുപിടിച്ച അനുഭവം റിപ്പോർട്ടായി മനോരമ ന്യൂസ് സംപ്രേഷണം ചെയ്തതാണ് അവാർഡിനർഹമായിരിക്കുന്നത്.
6. മികച്ച ദൃശ്യ മാധ്യമ ഫീച്ചർ
“പാൽ വഴിയിലൂടെ പറുദീസയിലെത്തിയ വിധു രാജീവ്” എന്ന ശീർഷകത്തിൽ
പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ സംപ്രേക്ഷണം ചെയ്ത ഫീച്ചറാണ് അവാർഡിനർഹമായത്.
കോവിഡ് കാലത്ത് പ്രവാസിയായ വീട്ടമ്മയെ ക്ഷീര സംരംഭകയാക്കിയ ക്ഷീരവികസന വകുപ്പിന്റെ പ്രവർത്തനങ്ങൾ അടങ്ങിയതാണ് ഫീച്ചർ
7. മികച്ച ദൃശ്യമാധ്യമ ഡോക്യൂമെന്ററി/ മാഗസിൻ പ്രോഗ്രാം
ശ്രീ. അരുൺകുമാർ, ആശാരി കുടിയിൽ, കുമ്പളക്കാട് പി .ഒ, പറളിക്കുന്ന്, വയനാട്
ക്ഷീരോൽപാദനത്തിൽ റെക്കോർഡ് വിജയം കൊയ്ത വയനാട് പുൽപ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ കിടാരി പാർക്കിനെകുറിച്ച് 2023 ജൂൺ 25 നു വയനാട് വിഷൻ ചാനലിൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയാണ് അവാർഡിനർഹമായത്.
8. മികച്ച ഫോട്ടോഗ്രാഫ്
“പാടവരമ്പിൽ പശുവിനെ പുല്ലു തീറ്റിക്കുന്ന കർഷകന്റെ ചിത്രം” പകർത്തിയ മലയാള മനോരമ ഫേട്ടോഗ്രാഫർ ശ്രീ. സിബു. കെ.ബി യാണ് മികച്ച ഫോട്ടോഗ്രാഫ് അവാർഡിനർഹനായിരിക്കുന്നത്.
ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്കുള്ള അവാർഡുകൾ
1. മികച്ച ഫീച്ചർ-ദിനപത്രം, ആനുകാലികം
“ശൈലേടത്തിയുടെ പരിഭവങ്ങൾ” എന്ന ശീർഷകത്തിൽ
ശ്രീ. ഷാജു ചന്ദ്രൻ ആർ.എൽ, സീനിയർ ക്ഷീരവികസന ഓഫീസർ, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്
കൃഷി ജാഗരൺ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അവാർഡിനർഹമായരിക്കുന്നത്.
വിവിധ കന്നുകാലി ജനുസ്സുകളെകുറിച്ചും, ഫാം മാനേജ്മെന്റ് രീതികളെകുറിച്ചും സാധാരണക്കാരന്റെ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ലേഖനം. സാധാരണക്കാരായ ക്ഷീരകർഷകർക്കു എളുപ്പം മനസ്സിലാകുന്ന രചനാ ശൈലിയാണ് ഈ ലേഖനത്തിന്റെ പ്രത്യേകത.
2. മികച്ച ഫോട്ടോഗ്രാഫ്
“ക്ഷീരസാഗരത്തിന്റെ സ്നേഹ ധവളിമ” എന്ന ശീർഷകത്തിൽ
ശ്രീ. സമ്പത്ത് രാജ്, ഓഫീസ് അറ്റൻഡന്റ്, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്
പകർത്തിയ ചിത്രമാണ് മികച്ച ഫോട്ടാഗ്രാഫ് അവാർഡിനർഹമായിരിക്കുന്നത്
ക്ഷീര മേഖലയിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തിയ തൃതല പഞ്ചായത്തുകൾക്കുള്ള അവാർഡുകൾ
ഗ്രാമപഞ്ചായത്ത്:
നൂൽപ്പുഴ ഗ്രാമപഞ്ചായത്ത്- വയനാട് ജില്ല-54,15,472 രൂപ
ബ്ലോക്ക് പഞ്ചായത്ത്:
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്-
തിരുവനന്തപുരം ജില്ല-1,24,60,500 രൂപ
ജില്ലാ പഞ്ചായത്ത്:
കോഴിക്കോട് ജില്ലാ പഞ്ചായത്ത്- 3,05,00,000 രൂപ
കോർപ്പറേഷൻ:
തിരുവനന്തപുരം കോർപ്പറേഷൻ- 1,03,00,000 രൂപ
മുനിസിപ്പാലിറ്റി:
പന്തളം മുനിസിപ്പാലിറ്റി- പത്തനംതിട്ട ജില്ല-48,81,094 രൂപ