കാലികളുടെ സമഗ്ര വിവരങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കും
സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ പദ്ധതിക്ക് രൂപം നൽകി. പ്രളയത്തിലും മറ്റും നഷ്ടപ്പെട്ടുപോകുന്ന കാലികൾ ഇനി ആരുടേതാണ് എന്ന് തർക്കമുണ്ടാവില്ല. ഒരിക്കൽ വന്നാൽ ഉടൻതന്നെ അവയുടെ പ്രജന ചരിത്രം ,ആരോഗ്യ നിലവാരം അവയ്ക്ക് കൊടുക്കേണ്ടെന്ന തീറ്റ, ലഭ്യമായ പാലളവ്, കർഷകന്റെ വിവര വിവരങ്ങൾ എന്നിവയെല്ലാം കൃത്യമായി നിർവചിക്കുവാൻ കഴിയുന്ന രീതിയിൽ ആണ് ഐഡന്റിഫിക്കേഷൻ പദ്ധതി നടപ്പാക്കുന്നത്. പാലുൽപാദനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുവാൻ ഇത്തരം കാലിചരിത്രം ഉപകാരപ്രദമാകും. മൃഗസംരക്ഷണ മേഖലയിൽ ഭാവനാപൂർണമായ പദ്ധതികൾ ആവിഷ്കരിക്കുവാൻ ഇത് ഉപകരിക്കും.