The government will be with the farmers in their difficult times

കർഷകരുടെ വിഷമഘട്ടങ്ങളിൽ സർക്കാർ കൂടെയുണ്ടാകും

ചർമ്മമുഴ രോഗം ബാധിച്ച് കന്നുകാലികൾ മരണപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണം സംസ്ഥാന തലത്തിൽ ആരംഭിച്ചു. വിവിധ ജില്ലകളിലായി പശുക്കളും കിടാരികളും കന്നു കുട്ടികളുമായി ആകെ 854 കന്നുകാലികളാണ് മരണപ്പെട്ടത്. നഷ്ടമായ പശുവിന് 30000 രൂപ, കിടാരിക്ക് 16000 രൂപ, കന്നുക്കുട്ടിക്ക് 5000 രൂപ എന്നീ നിരക്കുകളിലാണ് സാമ്പത്തിക സഹായം നൽകുന്നത്. തിരുവനന്തപുരം ജില്ലയിലെ 146 കർഷകർക്കാണ് ധനസഹായം വിതരണം ചെയ്തത്. അടുത്ത ദിവസങ്ങളിൽ തന്നെ മറ്റുള്ള ജില്ലകളിലും ധനസഹായ വിതരണം നടത്തും, ചർമ്മമുഴ രോഗം ബാധിച്ച് മരിച്ച ഉരുക്കളുടെ ഉടമസ്ഥർക്ക് രാജ്യത്ത് ആദ്യമായി ധനസഹായം നൽകുന്നത് കേരളത്തിലാണ്.