കോഴിക്കോട് നിപ രോഗ ബാധ : രോഗ നിയന്ത്രണത്തിനും നീ രീക്ഷണ പ്രവർത്തനക്കർക്കുമായി വകുപ്പുകളുടെ പ്രവർത്തനംഏകോപിപ്പിക്കും
കോഴിക്കോട് ജില്ലയിലെ നിപ്പാ ബാധിത പ്രദേശങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ പ്രവർത്തനങ്ങൾ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അന്വേഷണ പരിവേഷണ സംഘത്തിൻറെ സാന്നിധ്യത്തിൽ അവലോകനം ചെയ്തു.
കോഴിക്കോട് ജില്ലയിലെ രോഗബാധിത പ്രദേശങ്ങളിൽ കാട്ടുപന്നികൾ മരണപ്പെട്ടത് സംബന്ധിച്ചും, വളർത്തു കുതിര മരണപ്പെട്ടത് സംബന്ധിച്ചും സാമ്പിൾ ശേഖരണം, ബോധവൽക്കരണ നടപടികൾ തുടങ്ങിയ ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ പഴന്തിനി വവ്വാലുകളുടെ കോളനികൾ കണ്ടെത്തുകയും നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതായി കോഴിക്കോട് ജില്ലാതല സംഘം അറിയിച്ചു.
ജില്ലയിൽ കർഷകരുടെ ഭീതി അകറ്റുന്നതിനും ആയി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ എന്തുകൊണ്ടാണ് ആവർത്തിച്ചു നിപ്പാ വരുന്നത് എന്ന കാര്യവും നിപ്പ രോഗബാധയുടെ ജന്തുജന്യ ഉറവിടം സംബന്ധിച്ച് കൂടുതൽ ഗവേഷണവും പര്യവേഷണവും നടത്തുവാൻ വെറ്റിനറി സർവകലാശാല രൂപീകരിച്ച ദൗത്യസംഘവും കേന്ദ്ര പര്യവേഷണ സംഘവും യോജിച്ച് പ്രവർത്തിക്കാൻ നിർദേശിച്ചു. ഇന്നുമുതൽ വന്യജീവികൾ മരണപ്പെട്ടാൽ ഉടനെ തന്നെ അവയുടെ സാമ്പിൾ എടുക്കുവാനും സ്രവപരിശോധന നടത്തുവാനും ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കുവാൻ വനം വന്യജീവി വകുപ്പും മൃഗസംരക്ഷണ വകുപ്പും തമ്മിൽ ഏകോപിച്ച് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു.
രോഗബാധിത പ്രദേശങ്ങളിലെ വവ്വാലുകൾ, പന്നികൾ എന്നിവയ്ക്ക് പുറമേ കൂടുതൽ ഇനം മൃഗങ്ങളുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുന്നതിനും ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈറിസ്ക് അനിമൽ ഡിസീസസ് ൽ പരിശോധിപ്പിക്കുന്നതിനും തീരുമാനിച്ചു .
കേന്ദ്ര സംഘത്തിൻറെ നിർദ്ദേശപ്രകാരം പ്രദേശത്തെ പ്രത്യേക രോഗ പരിശോധനയും എല്ലാ വർഷവും നടത്തുന്ന രോഗ പരിശോധനയും മുടക്കം കൂടാതെ സ്ഥിരമായി നടത്തുവാനും തീരുമാനിച്ചു.
വളർത്തു പന്നികളിൽ രോഗബാധ സാധ്യത കുറയ്ക്കുന്നതിന് പന്നി ഫാമുകളിൽ വവ്വാലിന്റെ പ്രവേശനം തടയുന്ന വലകൾ സ്ഥാപിക്കുന്നതിനും കർഷകർക്ക് ബോധവൽക്കരണ നടപടികൾ നടത്തുന്നതിനും തീരുമാനിച്ചു.
രോഗബാധയിൽ ശമനം ഉണ്ടാകുന്നതുവരെ വളർത്തു മൃഗങ്ങളുടെ ഗതാഗതം തടയുന്നതിന് കേന്ദ്രസംഘം നൽകിയ നിർദ്ദേശം അംഗീകരിച്ചു. ഭാവിയിൽ ഉണ്ടാകുന്ന ജന്തു ജന്യ രോഗങ്ങളുടെ പ്രതിരോധത്തിനായി സംസ്ഥാനതല ഏകാരോഗ്യ ദൗത്യസംഘവും ജില്ലാതല ഏകാരോഗ്യ ദൗത്യസംഘവും രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു.
ഏകാരോഗ്യ ദൗത്യസംഘത്തിൽ ആരോഗ്യ മൃഗസംരക്ഷണ തദ്ദേശസ്വയംഭരണ റവന്യൂ വനം വന്യജീവി വകുപ്പുകളുടെ ഏകോപനം ആറുമാസത്തിലൊരിക്കൽ വിലയിരുത്തുന്നതിനും തീരുമാനിച്ചു .
വകുപ്പ് തയ്യാറാക്കുന്ന നിപ്പ SOP(standard operation procedure) ഉടൻ പുറത്തിറക്കും.
പരിസര പ്രദേശത്തുള്ള പൂച്ച ,ആട് ,പശു എന്നിവയിൽ നിന്നും സാമ്പിൾ ശേഖരണം നടത്തി. .മരണപ്പെട്ടയാളുടെ കൃഷി സ്ഥലത്തുള്ള പഴം തീനി വവ്വാലുകളുടെ സ്രവ സാമ്പിളുകളും ശേഖരിക്കും.