മിൽമ എറണാകുളം മേഖലാ യൂണിയൻ
മിൽമ എറണാകുളം മേഖലാ യൂണിയൻ മിൽമ റിഫ്രഷ് എന്ന പേരിൽ തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ആരംഭിക്കുന്ന ഭക്ഷണശാല ശൃഖലയുടെ ആദ്യവെജിറ്റേറിയൻ റസ്റ്റോറന്റ് തൃശ്ശൂർ എം.ജി.റോജിൽ കോട്ടപ്പുറത്ത് മിൽമയുടെ സ്വന്തം കെട്ടിടത്തിൽ മിൽമ റീഫ്രഷ് വെജ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.
മിൽമയുടെ പാൽ, തൈര്, പനീർ, ബട്ടർ നെയ്യ്, ഐസ് ക്രീം തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വെജിറ്റേറിയൻ വിഭവങ്ങൾ തയ്യാറാക്കി വിളമ്പുന്ന വെജിറ്റേറിയൻ റസ്റ്റോറന്റും, ജ്യൂസ് , ഷെയ്ക്ക് പോയിന്റ് , ഐസ് ക്രീം പാർലറും, മിൽമയുടെ എല്ലാ ഉൽപ്പന്നങ്ങളും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന സൂപ്പർമാർക്കറ്റ് ഉൾപ്പെടെയാണ് ഇവിടെ ആരംഭിക്കുന്നത്. സുരക്ഷിതവും, രുചികരവും, സ്വാദിഷ്ടവുമായ ഭക്ഷണ വിഭവങ്ങൾ മിൽമയുടെ നേതൃത്വത്തിൽ ലഭ്യമാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. തൃശ്ശൂർ രാമവർമ്മപുരം ഡെയറി, എറണാകുളം ഇടപ്പള്ളി ഹെഡ്ഡോഫീസ് കോമ്പൗണ്ട്, തൃപ്പൂണിത്തുറ ഡെയറി, മുവാറ്റുപ്പുഴ ചില്ലിംഗ് പ്ലാന്റ്, കോട്ടയം വടവാതൂർ ഡെയറി എന്നിവിടങ്ങളിലും മിൽമ ഇത്തരം ഡ്രൈവിംഗ് പാർലറുകൾ ആരംഭിക്കും. കൂടാതെ മിൽമയുടെ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും അനുസരിച്ച് മിൽമ റീഫ്രഷ് യൂണിറ്റുകൾ ആരംഭിക്കുവാൻ താൽപര്യമുളള സംരംഭകർക്ക് , ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ ഈ സംവിധാനം തുടങ്ങുവാനുള്ള സൗകര്യവും ഒരുക്കുന്നു.