കന്നുകാലിത്തീറ്റ അനുബന്ധ നിയമങ്ങൾ കർഷകർക്ക് പ്രയോജനപ്രദമായ രീതിയിൽ നടപ്പിലാക്കും
കേരള സർക്കാർ തയ്യാറാക്കുന്ന 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉൽപാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ തയ്യാറാക്കി നടപ്പിലാക്കും.
പ്രസ്തുത ബിൽ സംബന്ധിച്ച കേരള നിയമസഭ സെലക്ട് കമ്മറ്റി, കേരള വെറ്ററിനറി സർവ്വകലാശാലയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സംസ്ഥാനത്ത് കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, അനുബന്ധ തീറ്റകൾ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണം, സംഭരണം, വിതരണം, വിപണനം എന്നിവ നിയന്ത്രി ക്കുന്നതിലൂടെ സംസ്ഥാനത്തെ കന്നുകാലികൾക്കും, കോഴിവർഗ്ഗത്തിനും സുരക്ഷിതവും ‘ഗുണനിലവാരവുമുള്ള തീറ്റ ലഭ്യത ഉറപ്പുവരുത്തുന്നതിനും കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, അനുബന്ധ തീറ്റകൾ, ധാതുലവണ മിശ്രിതം എന്നിവയിലെ മായം കലർത്തലും മിസ്ബ്രാൻഡിംങും തടയുന്നതിനും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ. കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും, വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച് സെലക്ട് കമ്മറ്റി വയനാട്, പാലക്കാട്, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ അയൽ ജില്ലകളെ പങ്കെടുപ്പിച്ച് തെളിവെടുപ്പ് യോഗങ്ങൾ ചേരുകയും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലെയും കർഷകരിൽ നിന്നും മറ്റു ബന്ധപ്പെട്ട വ്യക്തികളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. കൂടാതെ പ്രസ്തുത വിഷയത്തിൽ നിലവിൽ നിയമനിർമ്മാണം നടത്തിയിട്ടുള്ള പഞ്ചാബ്, ആന്ധ്രപ ദേശ്, എന്ന സംസ്ഥാനങ്ങൾ സമിതി സന്ദർശിക്കുകയും, ബിൽ സംബന്ധിച്ച ചർച്ചകൾ നട ത്തുകയും ചെയ്തു. സെലക്ട് കമ്മിറ്റിയുടെ സന്ദർശനങ്ങളിലും തെളിവെടുപ്പുകളിലും ലഭ്യമായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ബില്ലിന്റെ അന്തിമ രൂപം നൽകുന്നതിന് മുന്നോടിയായി ബില്ലിലെ വ്യവസ്ഥകളിൻമേൽ ഈ രംഗത്തുള്ള വിദഗ്ദ്ധരുടെ നിർദ്ദേശങ്ങൾ കൂടി സമാഹരിച്ച് ബിൽ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചത്.