വെറ്ററിനറി മേഖലയിൽ പുതിയ കോളേജ് ഉടൻ
വെറ്ററിനറി മേഖലയിൽ മൂന്നാമത് ഒരു കോളേജ് കൂടി ഉടൻ തുടങ്ങും. ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. വയനാട്, തൃശൂർ മേഖലയിൽ നിന്നും മാറി തെക്കൻ മേഖലയ്ക്ക് പ്രയോജനപ്പെടുന്ന രീതിയിലാകും കോളേജ് ആരംഭിക്കുക. ഇതിനായി കൊല്ലം ജില്ലയിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അതേ സമയം എയ്ഡഡ് മേഖലയിൽ ഒരു വെറ്ററിനറി കോളേജ് തുടങ്ങാനായി സർക്കാരിനോട് താല്പര്യം അറിയിച്ചു വന്നവർക്ക് അനുമതി നൽകുന്ന കാര്യവും പരിഗണനയിൽ ഉണ്ട്.വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യമാനദണ്ഡങ്ങളനുസരിച്ചു 15 ഏക്കറിൽ കുറയാത്ത ഭൂമി ഉണ്ടെങ്കിൽ സ്വകാര്യ വെറ്ററിനറി കോളേജുകൾ തുടങ്ങാം. ഇത് പ്രകാരം സ്വകാര്യ മേഖലയിൽ വെറ്ററിനറി കോളേജ് തുടങ്ങാൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ അപേക്ഷകൾ മേൽ സർക്കാർ ഇത് വരെ അന്തിമതീരുമാനം എടുത്തിട്ടില്ല. നാളിതു വരെ സ്വകാര്യ മേഖലയിൽ കേരളത്തിൽ വെറ്ററിനറി കോളേജുകൾ തുടങ്ങിയിട്ടില്ല. അപ്രകാരം തുടങ്ങാൻ നയപരമായ തീരുമാനം ആവശ്യമാണ്.
കേരളാ വെറ്ററിനറി ആൻ്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ മണ്ണുത്തി, പൂക്കോട് വെറ്ററിനറി കോളേജുകളിൽ നിന്നുള്ള 2017 ബാച്ചിലെ വെറ്ററിനറി ബിരുദം പൂർത്തിയാക്കിയ 206 പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയ നാലു പേർക്കുമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി.