Rabies vaccination of stray dogs will be expedited

തെരുവ്നായ്ക്കളിലെ പേവി‍ഷ പ്രതിരോധകുത്തിവെപ്പ് അതിവേഗത്തിലാക്കും

പേവിഷബാധയേറ്റുള്ള മരണങ്ങളും തെരുവ്നായ്ക്കളുടെ ആക്രമണവും കൂടിവരുന്നത് ഫലപ്രദമായി തടയാൻ പ്രതിരോധകുത്തിവെയ്പ്പ് വേഗത്തിലാക്കും. പ്രതിരോധനടപടികൾ എത്രയും വേഗത്തിലാക്കാൻ ഗോവ ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന മിഷൻ റേബീസുമായി
കൈകോർത്തു കഴിഞ്ഞു. അവരുടെ പ്രതിരോധപ്രവ‌ത്തനങ്ങൾ വേഗത കൈവരിക്കുന്നതോടെ കേരളത്തി‍ൽ തെരുവ് നായ്ക്കളുടെ ആക്രമണം ഗണ്യമായി കുറയ്ക്കാനാകും.
ക്ഷയം, നിപ, പക്ഷിപ്പനി, എലിപ്പനി, കുരങ്ങുപനി, ചെള്ളുപനി, ബ്രൂസല്ലോസിസ്, തുടങ്ങി ഇന്ന് കണ്ടുവരുന്ന 75 ശതമാനം രോഗങ്ങളും ജന്തുജന്യ രോഗങ്ങളാണ്. അതു കണക്കിലെടുത്ത് പരിസ്ഥിതിയുമായി ജാഗ്രത പുലർത്തുന്നതിലൂടെ മാത്രമേ ജന്തുജന്യരോഗങ്ങളെ തടഞ്ഞുനിറുത്താനാകൂ. ഏകാരോഗ്യം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം ന‍ൽകി മൃഗസംരക്ഷണ വകുപ്പ് മുന്നോട്ട് പോകും.