Devaswom Treats elephants

ദേവസ്വം ആനകൾക്ക് വർഷം തോറും സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം പ്രവർത്തനം നാട്ടാന പരിപാലനത്തിലെ അനുകരണീയ മാതൃകയാണ്. ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന വാർഷിക സുഖചികിൽസയും നാട്ടാന പരിപാലനത്തെക്കുറിച്ചുള്ള ദേശിയ സെമിനാറും ആരംഭിച്ചു.
കാട് പോലെ ഒരു ആവാസവ്യവസ്ഥ പരിപാലിച്ച് നാട്ടാനകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കണം. മനുഷ്യരുടേതു പോലെ മൃഗങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുന്ന സർക്കാരാണിത്. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം കൊമ്പൻ ബാലകൃഷ്ണന് ഔഷധ ചോറുരുള നൽകിയാണ് സുഖചികിൽസയ്ക്ക് തുടക്കം കുറിച്ചത്.

ജൂലൈ 30 വരെയാണ് ആനകൾക്കുള്ള സുഖചികിൽസ.ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.41ആനകളിൽ 23 ആനകൾക്കാണ് സുഖചികിത്സ. ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ആന സുഖചികിൽസക്കായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.