Two new lions in Thiruvananthapuram Zoo

തിരുവനന്തപുരം മൃഗശാലയിൽ പുതിയതായി രണ്ടു സിംഹങ്ങളെ എത്തിച്ചു. ഒരു ആൺ സിംഹത്തെയും ഒരു പെൺസിംഹത്തെയുമാണ് കൊണ്ടുവന്നത്. രണ്ട് സിംഹങ്ങളെയും പേര് ചൊല്ലി വിളിച്ച് തുറസായ വാസസ്ഥലത്തേക്കു തുറന്നു വിട്ടു. അഞ്ച് വയസ്സുള്ള ആൺ സിംഹത്തിന് ലിയോ എന്നും ആറു വയസ്സുള്ള പെൺസിംഹത്തിന് നൈല എന്നുമാണ് പേരുനൽകിയത്.

തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് ഈ മാസം അഞ്ചാം തിയതിയാണ് രണ്ട് സിംഹങ്ങളേയും തിരുവനന്തപുരത്തെത്തിച്ചത്. തിരുവനന്തപുരത്തെത്തിക്കാനായി മൂന്ന് മാസക്കാലം ക്വാറന്റൈൻ പൂർത്തിയാക്കി എത്തിച്ച സിംഹങ്ങളുടെ ആരോഗ്യനില തൃപ്തികരമാണ്. മൃഗശാലയിൽ 20 ദിവസം കൂടി ക്വാറന്റൈൻ കാലം പൂർത്തീകരിക്കാനുണ്ട്. അടുത്തടുത്ത,തുറസ്സായ രണ്ട് ഇടങ്ങളിൽ കഴിയുന്ന സിംഹങ്ങൾ കുട്ടികളുൾപ്പെടെയുള്ള കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായിരിക്കും.