സർക്കാരിന്റെ രണ്ടാം വാർഷികത്തൊടനുബന്ധിച്ച് കൊല്ലത്തു നടന്ന’ എന്റെ കേരളം ‘പ്രദർശന വിപണന മേള സമാപിച്ചു
മികച്ച സർക്കാർ പവലിയനുള്ള പുരസ്കാരം കൊല്ലം മൃഗസംരക്ഷണ വകുപ്പ് നേടി എൻ്റെ കേരളം കൊല്ലം പ്രദർശനത്തിൽ ഡയറി എക്സ്പോ
പൗൾട്രി എക്സ്പോ പെറ്റ് ഫെസ്റ്റിവൽ എന്നീ 3 വിഭാഗങ്ങളായാണ് മൃഗസംരക്ഷണ വകുപ്പ് പങ്കെടുത്തത്. കർഷകരെയും സംരംഭകരെയും ഉൾപ്പെടുത്തി നടത്തിയ ബിസിനസ്സ് മീറ്റും മേളയുടെ ഭാഗമായി അരുമകളുടെ നീണ്ട നിരയൊരുക്കുവാനും കൊല്ലം മൃഗസംരക്ഷണ വകുപ്പ് ശ്രദ്ധിച്ചു
ബ്ലൂ ആൻ്റ് ഗോൾഡ് മക്കാവ് തത്തകളാണ് സന്ദർശകരുടെ ഹൃദയം കീഴടക്കിയത് ലക്ഷങ്ങളിൽ വില തുടങ്ങുന്ന മക്കാത്തത്തകൾ എളുപ്പത്തിൽ ഇണങ്ങുന്നവരും വർഷത്തിൽ 4 കുഞ്ഞുങ്ങളെ തരുന്നവരുമാണ്.
‘
തൂക്കണാം കുരുവികളോട് സാദൃശ്യമുള്ള ഫിഞ്ചുകൾ കവിൾ മറുകുകളുള്ള ബഡ്ജീസുകൾ കവിൾ പൊട്ടുകളുള്ള കൊക്കറ്റിലുകൾ
മിമിക്രിക്കാരായ ആഫ്രിക്കൻ ചാരത്തത്തകൾ , സുനാമി ,ഭൂകമ്പം തുടങ്ങി പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിയറിയാൻ ഭൗമ ശാസത്രജ്ഞർ ഉപയോഗിക്കുന്ന ഫെസെൻ്റ് പക്ഷികൾ , തേനും പുമ്പൊടിയും മാത്രം ആഹാരമാക്കുന്ന ലോറി തത്തകൾ കൊനൂറുകൾ അലങ്കാരക്കോഴികൾ
എന്നിങ്ങനെ ചൈനീസ് സിംഹ നായ ഷിദ് സു , അമേരിക്കൻ ബുള്ളി നായ മുതൽ പേർഷ്യൻ പൂച്ചകൾ വരെയുള്ള അരുമകളുടെ നീണ്ട നിരയും പവലിയനിലുണ്ട് സെൽഫി കൗണ്ടറുകളും എഗ്ഗ് ഗാലറിയും സജ്ജീകരിച്ചു പ്രസ്തുത പ്രദർശന മേളയിൽ മൃഗസംരക്ഷണ വകുപ്പിന് ഒന്നാം സ്ഥാനം.