സർക്കാരിന്റെ അധികവിഭവ സമാഹരണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിലെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്ക് വർധിപ്പിച്ച് ഉത്തരവായി. സർക്കാർ മൃഗാശുപത്രികളിൽ ഓമന മൃഗങ്ങൾക്ക് നൽകി വരുന്ന ഒ.പി രജിസ്ട്രേഷൻ ഫീസ് ആയ പത്ത് രൂപയിൽ നിന്നും 20 രൂപയാക്കി. ഓമന മൃഗങ്ങളുടെ മൈനർ സർജറിയ്ക്ക് 75 രൂപ ( പഴയ നിരക്ക് 50) , മേജർ സർജറി 250 രൂപ ( പഴയ നിരക്ക് 170 രൂപ ) യാക്കിയും വർധിപ്പിച്ചു. എ.ഡി.സി.പി വാക്സിനേഷൻ ചാർജ് ആയി ഈടാക്കിയിരുന്ന പത്ത് രൂപ ഇനി മുതൽ സൗജന്യസേവനം ആയിരിക്കും. റേബീസ് ഫ്രീ സർട്ടിഫിക്കറ്റിന് 25 ( പഴയ നിരക്ക് 20 രൂപ ) രൂപ നൽകണം. പുതുക്കിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു