മൃഗസംരക്ഷണ മേഖലയിലും അനുബന്ധ മേഖലകളിലും ഉൽപ്പാദനവും വാണിജ്യവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നതിന് ഗവേഷണം, വ്യവസായം, നിയന്ത്രണ ആവശ്യകതകൾ എന്നിവ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ മണ്ണുത്തി കാമ്പസിൽ സ്ഥാപിക്കുവാൻ പോകുന്നു. ഈ സെന്ററിൽ ഒരു സെൻട്രൽ ഫെസിലിറ്റിയും സമീപത്തു സ്പെഷ്യലിസ്റ്റ് ഫെസിലിറ്റിയും രൂപകൽപന ചെയ്തിട്ടുണ്ട്. ഫെസിലിറ്റിയിൽ 5 സെന്ററുകളാണുണ്ടാവുക. (1) ഒമിക്സ് സെന്റർ (2) റീജനറേറ്റീവ് മെഡിസിനും ബയോ മെറ്റീരിയൽ ഡെവലപ്മെന്റിനുമുള്ള ബയോമെഡിക്കൽ റിസർച്ച് സെന്റർ (3) “വൺ ഹെൽത്ത് പ്ലാറ്റ്ഫോമിൽ പ്രത്യേക ഊന്നൽ നൽകുന്ന മൃഗങ്ങളുടെ രോഗങ്ങൾക്കുള്ള ഡയഗ്നോസ്റ്റിക് സൗകര്യങ്ങളുള്ള സെന്റർ (4) പകർച്ചവ്യാധികൾക്കെതിരായ വാക്സിനുകളുടെ ഗവേഷണത്തിനും വികസനത്തിനുമുള്ള സെന്റർ (5) ഇന്റഗ്രേറ്റഡ് കൈ്ലമറ്റ് റെസിലന്റ് ടെക്നോളജി പ്രോട്ടോടൈപ്പിന്റെ വികസനത്തിനും കൈമാറ്റത്തിനുമുള്ള കേന്ദ്രം. മൂല്യവർധിത ഇറച്ചി, മുട്ട ഉൽപന്നങ്ങൾക്കുള്ള കേന്ദ്രം, മൂല്യവർധിത പാലുൽപ്പന്നങ്ങൾ വാണിജ്യവൽക്കരിക്കുന്നതിനും സ്റ്റാർട്ടപ്പുകൾക്കുള്ള സാങ്കേതിക കൈമാറ്റത്തിനുമുള്ള കേന്ദ്രം, ചെറിയ മൃഗങ്ങളിൽ പരീക്ഷണം നടത്തുവാനുള്ള സെന്റർ എന്നിവയാണ് സ്പെഷ്യലിസ്റ്റ് ഫെസിലിറ്റികളിൽ പെടുന്നത്.