വെറ്ററിനറി ഡോക്ടർ, പാരാ വെറ്ററിനറി സ്റ്റാഫ്, അറ്റൻഡന്റ് കം ഡ്രൈവർ എന്നിവരടങ്ങിയ സംഘം വീട്ടിലെത്തി മൃഗങ്ങളെ പരിശോധിക്കുന്ന വെറ്റിറനറി മൊബൈൽ ക്ളിനിക് പദ്ധതിക്ക് തുടക്കമായി. 1962 എന്ന ടോൾഫ്രീ നമ്പരിൽ വിളിക്കുമ്പോൾ വിളിക്കുന്ന വ്യക്തിയുടെ ഏറ്റവും അടുത്തുള്ള താലൂക്ക് മൊബൈൽ ക്ളിനിക്കിലേക്ക് ജി.പി.എസ്. സംവിധാനം വഴി സന്ദേശം കൈമാറുകയും മൊബൈൽ യൂണിറ്റ് ആവശ്യാനുസരണം വീട്ടിലെത്തുകയും ചെയ്യുന്നതാണ് പദ്ധതി. ഉച്ചയ്‌ക്ക് ഒരു മണി മുതൽ 8 വരെയാണ് മൊബൈൽ ക്ളിനിക്കുകളുടെ പ്രവർത്തനം.
വെളിച്ചമില്ലാത്ത സന്ദർഭങ്ങളിൽ വെളിച്ചം ലഭ്യമാക്കുന്നതിന് ജനറേറ്റർ, സർജറി ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങൾ, ടോൾഫ്രീ നമ്പറിൽ നിന്നുള്ള കർഷകരുടെ കോളുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ടാബ്.ലറ്റ്, പശുക്കളിൽ ഗർഭാധാരണത്തിന് കുത്തിവെപ്പ് നടത്തുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മൊബൈൽ യൂണിറ്റിൽ ലഭ്യമാണ്.
സേവന നിരക്ക്
I. കന്നുകാലികൾ പോൾട്രി മുതലായവ, കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450/- രൂപ; കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50/- രൂപ കൂടി അധികമായി ചാർജ് ചെയ്യും.
II. അരുമ മൃഗങ്ങൾ – ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950/- രൂപ
III. ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 /- രൂപ.
വെറ്ററിനറി ആംബുലൻസ് സേവനം ലഭ്യമാകുന്ന ജില്ല, ബ്ലോക്ക്, സ്ഥാപനത്തിന്റെ പേര് ക്രമത്തിൽ താഴെ കൊടുത്തിരിക്കുന്നു
1. തിരുവനന്തപുരം
നെടുമങ്ങാട്
(VPC നെടുമങ്ങാട്)
പാറശ്ശാല
(VPC പാറശ്ശാല)
2. കൊല്ലം
ചടയമംഗലം
(VH കടക്കൽ)
അഞ്ചൽ
(VH അഞ്ചൽ)
3. പത്തനംതിട്ട
പറക്കോട്
(VPC അടൂർ)
മല്ലപ്പള്ളി
(VH മല്ലപ്പള്ളി)
4 ആലപ്പുഴ
കഞ്ഞിക്കുഴി
(VH കണിച്ചുകുളങ്ങര)
മുതുകുളം
(VH മുതുകുളം)
5. ഇടുക്കി
കട്ടപ്പന
(VPC കട്ടപ്പന)
ദേവികുളം
(VPC മൂന്നാർ)
അഴുത
(VD വണ്ടിപെരിയാർ)
6.കോട്ടയം
കാഞ്ഞിരപ്പള്ളി
(VPC കാഞ്ഞിരപ്പള്ളി)
വൈക്കം
(VH വൈക്കം)
7.എറണാകുളം
കോതമംഗലം
(VH ഊന്നുകൽ)
മുളന്തുരുത്തി
(VPC മുളന്തുരുത്തി)
8.തൃശ്ശൂർ
മതിലകം
(VH മതിലകം)
പഴയന്നൂർ
(VH പഴയന്നൂർ)
9.പാലക്കാട്
പട്ടാമ്പി
(VH പട്ടാമ്പി)
അട്ടപ്പാടി
(VH അഗളി)
10.മലപ്പുറം
തിരൂർ
(VPC തിരൂർ)
നിലമ്പൂർ
(VH നിലമ്പൂർ)
11.കോഴിക്കോട്
കൊടുവള്ളി
(VD താമരശ്ശേരി)
തൂണേരി
(VH തൂണേരി)
12. വയനാട്
മാനന്തവാടി
(VPC മാനന്തവാടി)
സുൽത്താൻ ബത്തേരി
(VHസുൽത്താൻബത്തേരി)
13. കണ്ണൂർ
പയ്യന്നൂർ
(VPC പയ്യന്നൂർ)
ഇരിട്ടി
(VPC ഇരിട്ടി)
14. കാസറഗോഡ്
കാഞ്ഞങ്ങാട്
(VH കാഞ്ഞങ്ങാട്)
കാസറഗോഡ്