ഭക്ഷ്യോത്പാദനരംഗത്ത് സ്വയം പര്യാപ്തത നേടുക ലക്ഷ്യം
മുട്ട, മാംസം, പാൽ, പച്ചക്കറി തുടങ്ങിയവയുടെ ഉൽപാദന വർദ്ധനവിനായി നിരവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്. പാലുൽപാദന മേഖലയിൽ സ്വയം പര്യാപ്തതയെന്ന ലക്ഷ്യത്തിനരികിൽ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ കോഴി വളർത്തൽ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേരള സംസ്ഥാന പൗൾട്രി വികസന കോർപറേഷൻ ആണ് 100 കോഴിയും കൂടും പദ്ധതി നടപ്പിലാക്കുന്നത്. 5 പേരടങ്ങുന്ന ഒരു യൂണിറ്റിന് 100 കോഴിയും ഒരു കൂടും വീതമാണ് വിതരണം ചെയ്യുന്നത്. ഒരു യൂണിറ്റിന് 90000 രൂപ ചെലവ് വരുന്ന പദ്ധതിക്ക് 5000 രൂപയാണ് ഉപഭോക്താക്കൾ അടയ്ക്കേണ്ടത്.