പാലിന് സർക്കാർ അധിക സഹായം
ക്ഷീരകർഷകർ സഹകരണ സംഘങ്ങളിൽ നല്കുന്ന പാലിന് ലിറ്ററിന് നാലു രൂപ വിതം ഇന്‍സെന്റീവ് നല്‍കും. ആഗസ്റ്റ് ഒന്നുമുതല്‍ നടപ്പാക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം 29.57 കോടി രൂപ മാറ്റിവച്ചു . മിൽമയുടേയും കേരള ഫീഡ്സിന്റേയും കാലിത്തീറ്റവില വർധിപ്പിക്കില്ല. 2231 ഹെക്ടറിൽ തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കും. പതിനയ്യായിരത്തോളം കർഷകർക്ക് പ്രയോജനം ലഭിക്കും. 5 ലക്ഷം ടണ്‍ പച്ചപുല്ല് അധികമായി ഉല്‍പ്പാദിപ്പിക്കും. കൃത്യമായ തിരിച്ചടവ് ഉപ്പാക്കുന്നുവെങ്കില് ഒരു പശുവിന് 20,099 രൂപവരെ നാലുശതമാനം പലിശയില്‍ വായ്പ ലഭ്യമാക്കും. ഈ വര്‍ഷം 20 പഞ്ചായത്തില്‍ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന കന്നുകാലികളെ മാറ്റി പാര്‍പ്പിക്കാന്‍ അതിര്‍ത്തികളില്‍ ക്വാറന്റെൻ സെന്ററുകളും വില്‍പ്പന കേന്ദ്രങ്ങളും ആരംഭിക്കും.