Kisan Rail to be made a reality in Kerala Chinchu Rani

കിസാൻ റെയിൽ കേരളത്തിൽ യാഥാർഥ്യമാക്കും

കേരളത്തിലെ ക്ഷീര കർഷകർക്ക് ആശ്വാസം ആകുന്ന രീതിയിൽ കാലിത്തീറ്റ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് വേണ്ടി റെയിൽവേയുമായി സഹകരിച്ചുകൊണ്ട് കിസാൻ റെയിൽ പദ്ധതി കേരളത്തിൽ യാഥാർഥ്യമാക്കും.

കുറഞ്ഞ ചെലവിൽ കാലിത്തീറ്റയും കാലിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് എത്തിക്കുവാൻ കിസാൻ റെയിൽ വഴി സാധിക്കും. ക്ഷീരകർഷകർക്ക് കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനും പാൽ ഉൽപാദനം വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാകും.

കന്നു കാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ല ജില്ലകളിലും നടപ്പാക്കും.

24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്റിനറി യൂണിറ്റ് ക്ഷീര കർഷരുടെ വീട്ടുമുറ്റത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ഉദ്ദേശ്യം കോവിഡ് പ്രതിസന്ധിയിലും തളരാതെ കേരളത്തിലെ ക്ഷീരകർഷകർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനം. ക്ഷീരമേഖലയുടെ വികസനത്തിനായി വകുപ്പും സ്ഥാപനങ്ങളും ഊർജസ്വലമായ പ്രവർത്തനമാണ് നടത്തുന്നത്.മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്റിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി. ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്റിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാക്കും.