മൃഗസംരക്ഷണ വകുപ്പിന്റെ മീഡിയ ഡിവിഷന് പ്രവര്‍ത്തനമാരംഭിച്ചു
മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച മീഡിയ ഡിവിഷന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിര്‍വഹിച്ചു. വകുപ്പിന്റെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാനും പൊതുജന സമ്പര്‍ക്കം ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് മീഡിയ ഡിവിഷന് രൂപം കൊടുത്തതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പാലുത്പാദനം വര്‍ധിപ്പിക്കാനും ഈ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള പുതിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്. വലിയ മാറ്റത്തിന്റെ തുടക്കമായാണ് മീഡിയ ഡിവിഷന്റെ പ്രവര്‍ത്തനത്തെ കാണുന്നത്. സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കര്‍ഷകര്‍ക്കായി അവതരിപ്പിക്കുന്നുണ്ടെങ്കിലും പലതും യഥാസമയം അവരിലേക്ക് എത്തപ്പെടാതെ പോകുന്നുണ്ട്. പുതിയ കാലത്ത് കര്‍ഷ സമൂഹവും വിവരങ്ങള്‍ക്കായി നവമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. അവരിലേക്ക് ആധികാരികമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മിഡിയ ഡിവിഷന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മീഡിയ ഡിവിഷന്റെ ലോഗോയുടേയും ‘ജീവജാലകം’ മാസികയുടെയും പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.