ഇളമാട്-ചടയമംഗലം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ ഗണപതിനട-അര്‍ക്കന്നൂര്‍-മണിയന്മുക്ക് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. നാലു കോടി രൂപ മുടക്കി ബി.എം, ബി.സി നിലവാരത്തിലാണ് റോഡ് പൂര്‍ത്തീകരിക്കുക.
ജലജീവന്‍ പദ്ധതിയുടെ പൈപ്പ് ഇടുന്നതും പി.ഡബ്ല്യു.ഡിയുമായി അര്‍ക്കന്നൂര്‍, തെരുവിന്‍ഭാഗം മേഖലകളില്‍ ചില തര്‍ക്കങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇവ ഏതാണ്ട് പരിപൂര്‍ണമായി പരിഹരിക്കപ്പെട്ടു. പലതവണയായി നടന്ന വാട്ടര്‍ അഥോറിറ്റി, പൊതുമരാമത്ത്, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇവ പരിഹരിക്കപ്പെട്ടത്.ഈ പ്രദേശത്തെ ജലവിതരണവും ഒപ്പം റോഡു പണിയും വളരെ വേഗം പൂര്‍ത്തിയാക്കാന്‍ കഴിയും.