മൃഗ സംരക്ഷണ വകുപ്പിന്റെ മലയാള ഭാഷാ വാരാചരണ പരിപാടികൾ ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി വിലക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
മലയാളികളുടെ ഒരു വികാരമാണ് മലയാളം. മലയാള ഭാഷാ ദിനം കൂടിയായി ആചരിക്കപ്പെടുന്ന കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മൃഗ സംരക്ഷണ വകുപ്പിന്റെ മലയാള ഭാഷാ വാരാചരണ പരിപാടികൾ ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീര വികസന-മൃഗശാലാ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി വിലക്ക് കൊളുത്തി ഉത്ഘാടനം ചെയ്തു.
ഓരോ ഭാഷയും ആ നാടിന്റെ സംസ്ക്കാരത്തിന്റെ അടയാളമാണ്എന്നും ഭാഷ നശിക്കുമ്പോൾ സംസ്ക്കാരം നശിക്കുംഎന്നും മന്ത്രി ഓർമ്മിപ്പിച്ചു. സന്തോഷത്തിലും സങ്കടത്തിലും കോപതാപങ്ങളിലും ആദ്യം നാവിൽ വരുന്നസ്വന്തം ഭാഷയെ അറിയാൻ, സ്നേഹിക്കാൻ, ആശയവിനിമയത്തിന് കരുത്തും ആത്മവിശ്വാസവും പകരാൻ മലയാള ഭാഷാ ദിനവും വാരാഘോഷവും എല്ലാവർക്കും ഉപകരിക്കട്ടെ എന്നു ബഹു മന്ത്രി. ജീവനക്കാരെ ആശംസിച്ചു.
സംസ്ഥാനത്തു പാൽ, മുട്ട, മാംസം എന്നിവയുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ മൃഗസംരക്ഷണ വകുപ്പ് നടത്തുന്ന ശ്രമങ്ങൾക്ക് സുതാര്യവും സമയബന്ധിതവുമായ സേവനങ്ങൾ നൽകി ഭരണ കേന്ദ്രമായ ഡയറക്ടറേറ്റിനെ ജനസൗഹാർദ്ദ കേന്ദ്രമാക്കി മാറ്റി ഗുണമേന്മ നിലവാരം കൈവരിച്ചതിനു മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന് ഗുണമേന്മക്കുള്ള അന്താരാഷ്ട്ര നിലവാര യോഗ്യതാപത്രം (ISO 9001: 2015) 2021 ൽ പുതുക്കി ലഭിച്ചത് ബഹു. മന്ത്രി ശ്രീമതി ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ ഐഎഎസ് കൈമാറിക്കൊണ്ട് റിലീസ് ചെയ്തു. സംസ്ഥാനത്തു സർക്കാർ മേഖലയിൽ മറ്റൊരു വകുപ്പു ഡയറക്ടറേറ്റിനും ഇത്തരമൊരു അംഗീകാരം നേടാനായിട്ടില്ല എന്നത് മൃഗസംരക്ഷണ വകുപ്പിന് അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് എന്ന് ബഹു. മന്ത്രി ജീവനക്കാരെ അഭിനന്ദിച്ചു.
വെറും 3 വയസ്സും 1 മാസവും പ്രായമുള്ളപ്പോൾ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചു 2021 സെപ്തംബർ മാസത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടിയ മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരനായ ശ്രീ ശബരിനാഥിന്റെയും ശ്രീമതി എം കെ രാജിയുടെയും മകനായ ആയുഷിനെ ബഹു. മന്ത്രി ശ്രീമതി ചിഞ്ചുറാണി ഹൃദയംഗമമായി അഭിനന്ദിക്കുകയും വകുപ്പിന്റെ വകയായി ഒരു സമ്മാനം നൽകുകയും ചെയ്തു.