14-ാം പഞ്ചവത്സര പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി മൃഗസംരക്ഷണ – ക്ഷീരവികസന മേഖലകളിൽ നൂതന പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കേരളം ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ്റ് ബോർഡ്, കേരളം മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോര്പറേഷൻ, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ, കേരള ഫീഡ്സ്, വെറ്ററിനറി സർവകലാശാല എന്നിവയുടെ ആഭിമുഖ്യത്തിൽ “സമേതി” യിൽ സംഘടിപ്പിച്ച ത്രിദിന ശില്പശാലയുടെ സമാപന സമ്മേളനം ഉത്ഘാടനം ചെയ്തു. വിവിധ മേഖലകളിലെ പുരോഗതിയ്ക്ക് വഴിതെളിച്ച പഞ്ചവത്സര പദ്ധതികളുടെ ആവർത്തന സ്വഭാവം ഒഴിവാക്കി ജനോപകാരപ്രദമായ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിന് ശില്പശാല സഹായകമാകും എന്ന് പ്രത്യാശിക്കുന്നു.
പ്രവാസികൾ ഉൾപ്പെടെയുള്ള പുതിയ സംരംഭകർ കടന്നുവരുന്ന സാഹചര്യത്തിൽ ക്ഷീരവികസന-മൃഗസംരക്ഷണ മേഖലകൾ കൂടുതൽ മുന്നൊരുക്കത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. പാലുല്പാദനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ ഉല്പാദനം പ്രോത്സാഹിപ്പിക്കുകയും മെച്ചമായ വിപണി കണ്ടെത്തുന്നതിന് ക്ഷീരകർഷകരെ സഹായിക്കുകയും ചെയ്യേണ്ടതുണ്ട്. പശുക്കളുടെ ഉല്പാദന ശരാശരി വർദ്ധിപ്പിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങളിൽ നാം മുന്നോട്ട് പോകേണ്ടതുണ്ട്. പാൽ, മുട്ട, മാംസം എന്നീ മൂന്ന് ഉല്പാദന മേഖലകളിലും കർഷക താല്പര്യം സംരക്ഷിച്ചുകൊണ്ടുള്ള പുരോഗതി കൈവരിക്കുന്നതിന് ശില്പശാലയിൽ ക്രോഡീകരിച്ച പദ്ധതി രൂപീകരണ സംഗ്രഹം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. The concluding session of the organized at was inaugurated