65. Seven mega projects in the broiler production and marketing sector at a cost of Rs 82 crore

സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചി ഉൽപാദനത്തിലും സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിവിധങ്ങളായ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു. സംസ്ഥാന സർക്കാരിന്റെ 22.50കോടി രൂപ കേരള പുനർനിർമ്മാണ പദ്ധതി വിഹിതവും 43.32കോടി രൂപ നബാർഡിന്റെ സാമ്പത്തിക സഹായവും പ്രയോജനപ്പെടുത്തി 65.82 കോടി രൂപ ചെലവിൽ ഏഴോളം വൻ പദ്ധതികളാണ് ഉടൻ ആരംഭിക്കുന്നത് .

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ), മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ (എം.പി.ഐ.), എൻ ജി ഒ സംരംഭമായ ബ്രഹ്മഗിരി ഡെവലപ്മെൻറ് സൊസൈറ്റി എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതികളുടെ നിർവഹണ ചുമതല. വിവിധ ജില്ലകളിലായി ഇറച്ചി സംസ്കരണ ഫാക്ടറികളോടൊപ്പം കോഴി വേസ്റ്റുകൾ പ്രയോജനപ്പെടുത്തി പെറ്റ് ഫുഡ് നിർമ്മാണ ശാലകളും സ്ഥാപിതമാവുകയാണ്. കൊല്ലം (കോട്ടുക്കൽ), എറണാകുളം ( ഇടയാർ) ജില്ലകളിൽ ഇറച്ചി കോഴി സംസ്കരണശാലകളും കൊല്ലം (കോട്ടുക്കൽ ) എറണാകുളം (എടയാർ ), പാലക്കാട് ( നെന്മേനി) ജില്ലകളിൽ പെറ്റ് ഫുഡ് റെൻഡറിങ് പ്ലാന്റുകളും പാലക്കാട് (കോട്ടുത്തറ ) ബ്രോയിലർ ബ്രീഡർ ഫാം ഉൾപ്പെടെയുള്ള ഹാച്ചറി കോംപ്ലക്സും ആണ് പദ്ധതികൾ.

അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഭരണാനുമതി ലഭ്യമാക്കി ഈ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും.  രണ്ടുവർഷ കാലയളവിനുള്ളിൽ എല്ലാ പദ്ധതികളും പ്രവർത്തനസജ്ജമാക്കുക എന്നതാണ് ഇനിയുള്ള ലക്ഷ്യം. അങ്ങനെ ഈ പദ്ധതികൾ പ്രവർത്തനസജ്ജം ആകുന്നതോടുകൂടി ഗുണഭോക്താക്കൾക്ക് സുരക്ഷിതവും ശാസ്ത്രീയവും ആയ സംസ്കരിച്ച കോഴിയിറച്ചി മിതമായ വിലയ്ക്ക് ലഭ്യമാക്കാൻ സാധിക്കുന്നതോടൊപ്പം കോഴി വളർത്തൽ മേഖലയ്ക്കും കർഷകർക്കുപുത്തനുണർവ് പകരാനും  കഴിയും.