സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ മൃഗസംരക്ഷണ വകുപ്പ് “എന്റെ കേരളം പ്രദർശന വിപണന മേള ” മൃഗസംരക്ഷണ വകുപ്പിന്റെ സേവന, വിജ്ഞാനവ്യാപന പവലിയൻ , ഓമന പക്ഷിമൃഗാദികളുടെ സ്റ്റാളുകൾ എന്നിവ ഒരുക്കി. അലങ്കാരപക്ഷികളുടെ സ്റ്റാളിൽ ഓമനപ്പക്ഷിയായ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോ പ്രധാന ആകർഷണമാണ്.
വകുപ്പ് നൽകുന്ന സേവനങ്ങളുടെ സ്റ്റാളിന് പുറമേ ക്ഷീരകർഷകർ ജൈവ വളമായി ഉപയോഗിക്കുന്ന ചാണകത്തിൽ നിന്നും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനാകും എന്ന അറിവ് നൽകാൻ ഒരുക്കിയ സ്റ്റാൾ പ്രത്യേക ശ്രദ്ധനേടി.
കൂടാതെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ഇഗ്വാന സെൽഫിയ്ക്കായി കാഴ്ചക്കാരെ കാത്തു കിടപ്പുണ്ട് . ഓമനപ്പക്ഷികളായ ബ്ലൂ ആൻഡ് ഗോൾഡ് മക്കാവോ, ഗ്രേ പാരറ്റ്, യെല്ലോ സൈഡ് കൊണൂർ, പൈനാപ്പിൾ കൊണൂർ, ബ്ലൂ പൈനാപ്പിൾ കൊണൂർ, ജാണ്ടിയ കൊണൂർ, സൺ കൊണൂർ തുടങ്ങിയ നിരവധി വിദേശയിനം പക്ഷികൾ സ്റ്റാളിന് ഇനിയുള്ള ഏഴ് നാളുകൾ മിഴിവേകും. അലങ്കാരക്കോഴികളായ സിൽവർ ലൈസ്, കൊച്ചിൻ ബേണ്ടം, ഗോൾഡൻ പോളിഷ് ക്യാപ് എന്നീ അലങ്കാര തത്തകൾ കാഴ്ചക്കാരെ കാത്തിരിക്കുന്നു. സുന്ദരികളായ അനേകം കുഞ്ഞിപ്പക്ഷികൾക്ക് പുറമേ ഏഴ് ലക്ഷം വിലയുള്ള സ്പോട്ടിഷ് ഫോൾഡ് എന്ന പൂച്ച, ഒരു ലക്ഷം വിലയുള്ള സയാമീസ് പൂച്ച, ഒരു ലക്ഷം വിലയുള്ള ബംഗാൾ ക്യാറ്റ്, ബ്രിട്ടീഷ് ഷോട്ട് ഹെയർ, ചാർകോൾ ബംഗാൾ ക്യാറ്റ് തുടങ്ങിയവയെ അടുത്തറിയാം.
കൂടാതെ ആനയുടെ പല്ല്, പശു ആട്, മുയൽ, ഗിനിപ്പന്നി, പട്ടി,എന്നീ വളർത്തുമൃഗങ്ങളുടെ ഗർഭസ്ഥ ശിശുക്കളുടെ ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളുകൾ, കുരങ്ങ്, മൂർഖൻ, അണലി എന്നിവയുടെ കൗതുകമുണർത്തുന്ന ഫോർമാലിനിൽ സൂക്ഷിച്ച സാമ്പിളുകളും മൃഗസംരക്ഷണ വകുപ്പിൽ സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.