Conducted Lion Day Challenge

സിംഹദിന പ്രശ്നോത്തരി നടത്തി

അന്താരാഷ്ട്ര സിംഹദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാല സിംഹദിന പ്രശ്‌നോത്തരി സംഘടിപ്പിച്ചു. മൃഗശാലയിലേക്ക് കഴിഞ്ഞ വർഷമെത്തിച്ച പുതിയ സിംഹങ്ങളുടെ പേരെന്താണെന്ന ചോദ്യത്തോടെയായിരുന്നു പ്രശ്നോത്തരിക്ക് തുടക്കമായത്. സിംഹദിനത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇത്തരമൊരു ക്വിസ് മത്സരം നടത്തിയത്. മൃഗശാലയിലെത്തിയ സന്ദർശകരായിരുന്നു മത്സരാർത്ഥികൾ. ശരിയുത്തരം പറഞ്ഞ 57 പേർക്ക് നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കുള്ള ടിക്കറ്റ് സൗജന്യമായി നൽകി.