1 നിലവിലെ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തി. എല്ലാ ജില്ലകളിലും ആവശ്യം വേണ്ട വാക്സിൻ സംഭരിച്ചിട്ടുണ്ട്. പരിശീലനം നേടിയ ഡോഗ് ക്യാച്ചർമാരെയും , വാക്സിനേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്.
2. തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പിനുള്ള പദ്ധതിയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുക വകയിരുത്താതതിനാലാണ് തെരുവ് നായ വാക്സിനേഷൻ മന്ദഗതിയിൽ നടക്കുന്നതെന്ന് യോഗം വിലയിരുത്തി. ആയതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന തെരുവ് നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിനായി അടിയന്തിരമായി പദ്ധതികൾ സമർപ്പിക്കുന്നതിന് നിർവഹണ ഉദ്യോഗസ്ഥരായ വെറ്ററിനറി ഡോക്ടർമാർക്ക് നിർദ്ദേശം നൽകി.
3. ഓരോ ജില്ലയിലും പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഒരു നോഡൽ ഓഫീസറെ നിയോഗിക്കാൻ തീരുമാനിച്ചു.
4. അതാത് ദിവസം തന്നെ കുത്തിവെപ്പിന്റെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് ജില്ലാ കോർഡിനേറ്റർ മാർക്ക് കർശനനിർദ്ദേശം നൽകി.
5. ഓരോ ജില്ലകളിലേയും ദൈനം ദിന വാക്സിനേഷൻ പുരോഗതി വിലയിരുത്തുന്നതിന്ന് അഡീഷണൽ ഡയറക്ടർ മുതലുള്ള ഉദ്യോഗസ്ഥർക്ക് ജില്ലകളുടെ ചുമതല നൽകി തീരുമാനിച്ചു.
6. സെപ്റ്റംബർ മാസം തന്നെ പദ്ധതി പൂർത്തി കരിക്കുന്നതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ വകുപ്പ് സെക്രട്ടറിയേയും ഡയറക്ടറേയും ചുതലപ്പെടുത്തി.