മൃഗങ്ങളെ വളർത്തുന്നതിന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ലൈസൻസിനായി ഓൺലൈനായി അപേക്ഷിയ്ക്കാം. ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം (ILGMS) വഴി ഓൺലൈൻ ആയും പഞ്ചായത്തുകൾ വഴി നേരിട്ടും ലൈസൻസ് എടുക്കാം. മൃഗത്തെ വാങ്ങി ഒരു മാസത്തിനകമാണ് ഒരു വർഷം കാലാവധിയുള്ള ലൈസൻസ് എടുക്കേണ്ടത്. എല്ലാ ഏപ്രിൽ മാസത്തിലും ലൈസൻസ് പുതുക്കണം.
ഓൺലൈൻ അപേക്ഷകർ https://citizen.lsgkerala.gov.in. -ൽ ഇ-സേവനങ്ങൾ തിരഞ്ഞെടുക്കണം. ലൈസൻസുകളും അനുമതികളുമെന്ന വിഭാഗത്തിൽ പന്നികൾ, പട്ടികൾ ലൈസൻസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് റജിസ്റ്റർ ചെയ്ത ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്ത് പണം അടയ്ക്കുക.
നേരിട്ട് അപേക്ഷിയ്ക്കാൻ, വെള്ള പേപ്പറിൽ എഴുതിത്തയ്യാറാക്കിയ അപേക്ഷയിൽ വളർത്തുമൃഗത്തിന്റെ നിറം, ഇനം മുതലായവ രേഖപ്പെടുത്തണം.പേവിഷബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റും ഹാജരാക്കണം. 10 രൂപയാണ് അപേക്ഷാഫീസ്.