World Veterinary Day - E-Samuddhi project to be launched

ലോക വെറ്ററിനറി ദിനം- ഇ-സമൃദ്ധ പദ്ധതി തുടങ്ങും

മൃഗസംരക്ഷണവകുപ്പും ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും സംയുക്തമായി ആചരിക്കുന്ന ലോക വെറ്ററിനറി ദിനാഘോഷങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ ഉദ്ഘാടനം ചെയ്തു. ക്ഷീരകര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പാല്‍ ഉദ്പാദനത്തിലെ രണ്ടാംസ്ഥാനത്തിനുള്ള പശ്ചാത്തലവും ഇതുതന്നെയാണ്. സബ്‌സിഡി നല്‍കിയും ഉദ്പാദനക്ഷമതാ വര്‍ധനയ്ക്കുള്ള പിന്തുണാപദ്ധതികള്‍ നടപ്പിലാക്കിയുമാണ് മേഖലയെ ലാഭകരമാക്കിമാറ്റുന്നത്.
സൈബര്‍ സംവിധാനംവഴി മൃഗചികിത്സ ഏകോപിപ്പിക്കുന്ന ഇ-സമൃദ്ധ പദ്ധതിയിലൂടെ കേരളത്തിലെ എല്ലാ മൃഗാശുപത്രികളും ആധുനികവല്‍ക്കരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടുകൂടി കര്‍ഷകന് മൃഗാശുപത്രിയില്‍ എത്താതെ തന്നെ ഒ.പി ടിക്കറ്റ് എടുക്കാം.