കേരള സമൂഹത്തിന്റെ സർവതലസ്പർശിയായ വികാസത്തിനായി വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. മൃഗ സംരക്ഷണ, ക്ഷീരവികസന രംഗത്ത് സർക്കാർ നടത്തിയ ഇടപെടലുകൾ മാതൃകാപരമാണ്. വിവിധ മൂല്യവർധിത ഇറച്ചി ഉല്പന്നങ്ങൾക്കായി ആരംഭിച്ച പ്ലാന്റ് വലിയൊരു മുന്നേറ്റം തന്നെ. ഇറച്ചി വിപണിയിൽ നടത്തുന്ന മറ്റൊരു ഇടപെടലാണ് കേരള ചിക്കൻ ഔട്ലെറ്റുകൾ. വിധവകൾക്കായുള്ള കെപ്കോ ‘ആശ്രയ’ കോഴിവളർത്തൽ പദ്ധതി, കുടുംബശ്രീ അംഗങ്ങൾക്കായുള്ള കെപ്കോ ‘വനിതാമിത്രം’ പദ്ധതി, ക്ഷീരകർഷകർക്കായുള്ള ‘ക്ഷീരശ്രീ’ പോർട്ടൽ തുടങ്ങിയവ ഏറെ പ്രശംസ നേടി. ദേശീയ മൃഗ സംരക്ഷണ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാരമുള്ള പാൽ സംഭരിക്കുന്നത് നമ്മുടെ മലബാറിലാണ്. ക്ഷീര മേഖലയിലെ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളത്തിന്റെ വളർച്ചയ്ക്ക് ഊർജ്ജം പകരുന്നു.