മൃഗസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കർഷകൻ ആവശ്യപെടുന്ന ഏതു സമയത്തും വീട്ടിലെത്തി ചികിൽസിക്കാൻ, ബ്ലോക്ക് തലത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള വെറ്റിനറി ആംബുലൻസ് സേവനം ലഭ്യമാക്കും. കോൾ സെന്റർ വഴി ചികിത്സ ഏകീകരിക്കുന്ന സംവിധാനം ഉടൻ നിലവിൽ വരും അടിയന്തിര പ്രാധാന്യമുള്ള മരുന്നുകൾ എല്ലാ ജില്ലകളിലും ലഭ്യമാക്കും. മൃഗചികിത്സയ്ക്ക് പുറമേ ഉടമസ്ഥരുടെ മാനസികാവസ്ഥയും മനസ്സിലാക്കി സേവനം നൽകുന്ന തലത്തിലേയ്ക്ക് ഓരോ യുവ ഡോക്ടർമാരെ പ്രാപ്തരാക്കും.