മൃഗങ്ങളുടെ സർജറി; മൊബൈൽ വെറ്ററിനറി യൂണിറ്റ് ഒരുക്കി ആലപ്പുഴ
വളർത്തുമൃഗങ്ങൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പൊരുക്കിയ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റ് ആലപ്പുഴ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും തെരഞ്ഞെടുത്ത അഞ്ചു സ്ഥാപനങ്ങളിലുമാണ് നിലവിൽ മൊബൈൽ വെറ്ററിനറി സർജറി യൂണിറ്റിന്റെ സേവനം ലഭ്യമാകുക.
വാഹനത്തിൽ രണ്ട് ഡോക്ടർമാർ, ഡ്രൈവർ കം അറ്റൻഡർ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങളാണുള്ളത്. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനം. തിങ്കൾ – ചെങ്ങന്നൂർ വെറ്ററിനറി പോളി ക്ലിനിക്, ചൊവ്വ – മാവേലിക്കര വെറ്ററിനറി പോളി ക്ലിനിക്, ബുധൻ – അമ്പലപ്പുഴ വെറ്ററിനറി ആശുപത്രി, വ്യാഴം – പാണാവള്ളി വെറ്ററിനറി ഡിസ്പെൻസറി, വെള്ളി – ആലപ്പുഴ ജില്ല മൃഗാശുപത്രി, ശനി – മങ്കൊമ്പ് വെറ്ററിനറി പോളി ക്ലിനിക് എന്നീ ക്രമത്തിലാണ് സേവനം നൽകുന്നത്.
സർക്കാർ നിരക്കിൽ വളർത്തുമൃഗങ്ങൾക്ക് വന്ധ്യംകരണം ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾ മുൻകൂട്ടി അറിയിക്കുന്ന മുറയ്ക്ക് നടത്തിക്കൊടുക്കും. 24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നമ്പറിലുള്ള കേന്ദ്രീകൃത കോൾ സെന്റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ സേവനം ബുക്ക് ചെയേണ്ടത്.
സേവന നിരക്കുകൾ:
പ്രസവശസ്ത്രക്രിയ
പശു/ എരുമ – 4000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1400
പട്ടി – 4000
പൂച്ച – 2500
ലാപറോട്ടമി
പശു/ എരുമ – 3000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1250
പട്ടി – 4000
പൂച്ച – 2500
പെരിഫറൽ ട്യൂമർ
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1000
പന്നി – 1000
പട്ടി – 2500
പൂച്ച – 1500
ഹെർണിയ
പശു/ എരുമ -2000
ചെമ്മരിയാട്/ ആട്- 1250
പന്നി – 1200
പട്ടി – 3000
പൂച്ച – 2000
ഗർഭപാത്രം നീക്കംചെയ്യൽ
പശു/ എരുമ -4000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1400
പട്ടി – 2500
പൂച്ച – 1500
വന്ധ്യംകരണം
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1000
പന്നി -1000 /ഓരോ പന്നിക്കുട്ടിക്കും – 250
പട്ടി – 1500
പൂച്ച – 750
ആമ്പ്യൂട്ടേഷൻ ഓഫ് ലിമ്പ് / എക്സ്ട്രീമിറ്റീസ്
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1000
പന്നി – 1500
പട്ടി – 3000
പൂച്ച -2000
മറ്റു ശസ്ത്രക്രിയകൾ
പശു/ എരുമ – 2000
ചെമ്മരിയാട്/ ആട്- 1450
പന്നി – 1000
പട്ടി – 1500
പൂച്ച – 1000