സംസ്ഥാനത്ത് പാലുത്പാദനം കൂട്ടാനും കറവയുടെ ഇടവേള ദൈർഘ്യം കൂട്ടാനുമായി മിൽമയുടെ പാൽ ശേഖരണ സമയം മാറ്റുന്നത് പാരിഗണിക്കും. കറവയുടെ ഇടവേള കൂട്ടുന്നത് പശുക്കളിലെ ഉത്പാദനക്ഷമത കൂട്ടാനും അകിട് വീക്കം പോലുള്ള രോഗബാധകൾ കുറയ്ക്കാനും സാധിക്കും. ഇതനുസരിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും എന്ന ക്രമത്തിൽ പാൽ ശേഖരണ സമയം പുന :ക്രമീകരിച്ചാൽ കറവയ്ക്കിടയിൽ 12 മണിക്കൂർ ഇടവേള നൽകാനാകുമെന്നും അതുവഴി കൂടുതൽ പാലുത്പാദിപ്പിക്കാൻ സാധിക്കും. ഇതിലൂടെ ലക്ഷ്യം വെക്കുന്നത് പശുക്കളുടെ ആരോഗ്യം മാത്രമല്ല, തൊഴിലുറപ്പ് പോലുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ക്ഷീരകർഷകർക്കെല്ലാം അവരുടെ പാൽ പാഴാക്കാതെ സൊസൈറ്റികളിൽ നൽകാനുള്ള അവസരം കൂടിയാണ്.