മിൽമ തന്നെ മുന്നിൽ……
പാൽ, പാലുൽപന്നങ്ങൾ എന്നിവയുടെ വിൽപ്പനയിൽ സർവ്വകാല റെക്കോർഡ് നേടി മിൽമ. ഈ പൊന്നോണക്കാലത്ത് ആഗസ്റ്റ് 25 മുതൽ 28 വരെ നാലു ദിവസം കൊണ്ട് ഒരുകോടി അമ്പത്തിയാറായിരത്തി എണ്ണൂറ്റി എൻപത്തിയൊമ്പത് (1,00,56,889) ലിറ്റർ പാലാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കൊല്ലം 94,56,621 ലിറ്റർ (തൊണ്ണൂറ്റിനാല് ലക്ഷത്തി അമ്പത്താറായിരത്തി അറുനൂറ്റി ഇരുപത്തിയൊന്ന്) പാലാണ് ഇതേ കാലയളവിൽ വിറ്റു പോയത്. പാലുൽപന്നങ്ങളുടെ വിൽപ്പനയിലും റെക്കോർഡ് നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. തൈരിന്റെ വിൽപ്പന 15.44% വർദ്ധിച്ചപ്പോൾ മിൽമയുടെ മൂന്ന് യൂണിയനുകളുമായി 743 ടൺ നെയ്യും വിറ്റു. കേരളത്തിലെ ക്ഷീര കർഷകരുടെ കൂട്ടായ അധ്വാനവും, മിൽമയിലുള്ള ജനങ്ങളുടെ വിശ്വാസവുമാണ് ഈ നേട്ടത്തിനുള്ള കാരണം.