കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലെ മികച്ച കർഷകർക്കുള്ള പുരസ്കാരങ്ങളുടെ വിതരണവും കന്നുകാലി പരിപാലന കേന്ദ്രത്തിലെ സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ കൈമാറലും നടത്തി. 2021-22 വർഷത്തെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം കല്ലിയൂരിലെ കെ എൻ വിജയകുമാറിനും, സമ്മിശ്ര കർഷകനുള്ള പുരസ്കാരം അവനവഞ്ചേരി സ്വദേശി എം.കെ അജിത്കുമാറിനും സമ്മാനിച്ചു. ജില്ലാ കന്നുകാലി പരിപാലന കേന്ദ്രത്തിൽ പുതുതായി പണികഴിപ്പിച്ച സ്റ്റാഫ് ക്വാർട്ടേഴ്സിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഒരു കോടി രൂപ ചെലവഴിച്ചാണ് ക്വാർട്ടേഴ്സിന്റെ നിർമാണം.