മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂന്ന് പഞ്ചവത്സര പദ്ധതികളിലായി നടപ്പിലാക്കുന്ന ജനോപകാരപരമായ പരിപാടികളിൽ ഒന്നാണ് മാതൃക മൃഗ സംരക്ഷണ പഞ്ചായത്ത് പദ്ധതി. ഈ വർഷം കേരളത്തിലെ 14 ജില്ലകളിലും ഓരോ പഞ്ചായത്തിനെ വീതം മാതൃക മൃഗ സംരക്ഷണ പഞ്ചായത്ത് പദ്ധതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമപഞ്ചായത്തിനെ മാതൃക മൃഗ സംരക്ഷണ ഗ്രാമപഞ്ചായത്ത് ആയി പ്രഖ്യാപിച്ചു.