തിരുവനന്തപുരം നഗരസഭ പരിധിയിലെ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണം,പേവിഷബാധാ വിമുക്തി, വാക്സിനേഷൻ ,സെൻസസ് തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിറുത്തി ആരംഭിക്കുന്ന “പേവിഷ വിമുക്ത തിരുവനന്തപുരം” എന്ന പദ്ധതി കേരളം മുഴുവൻ നടപ്പിലാക്കും. ഇത് ഒരു പൈലറ്റ് പ്രൊജക്റ്റ് ആയി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കും. പദ്ധതിയ്ക്കായി പ്രത്യക വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭ, സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ (കാവയും) എന്നിവർ സംയുക്തമായി ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹോദരസ്ഥാപനമായ ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് ഹൈദരബാദിന്റെ സഹായത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു കോടി അറുപത്തിനാല് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി നീക്കിവച്ചിരിക്കുന്നത്.