Milma to try new flavor

പുതുരുചികൾ പരീക്ഷിക്കാൻ മിൽമ; കരിക്കിൻ വെള്ളം വിപണിയിലേക്ക്

കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരിക്കിൻ വെള്ളമടക്കം പുത്തൻ ഉത്പന്നങ്ങൾ വിപണിയിലിറക്കി മിൽമ. കരിക്കിൻ വെള്ളം കേരളത്തിലെ മിൽമ സ്റ്റാളുകളിൽ മാത്രമല്ല ആഗോള വിപണിയിലും എത്തും. 200 മില്ലി ബോട്ടിലിലുള്ള മിൽമയുടെ ടെൻഡർ കോക്കനട്ട് വാട്ടർ ഒൻപത് മാസത്തൊളം കേടാകാതെ സൂക്ഷിക്കാം.പോഷകമൂല്യം ചോർന്നുപോകാതെ മനുഷ്യകരസ്പർശമേൽക്കാതെ ചെയ്യുന്നതിലാണ് ഇത്രയും നാൾ കേടാകാതെയിരിക്കുന്നത്. 200 മില്ലിയുടെ ഒരു കുപ്പിക്ക് 40 രൂപയാണ്.

ഹോർളിക്‌സിനോടും ബൂസ്റ്റിനോടും കിടപിടിക്കുന്ന തരത്തിൽ കശുവണ്ടിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മിൽമയുടെ കാഷ്യു വിറ്റ പൗഡറും വിപണിയിലെത്തും. പാലിൽ ചേർത്ത് കുടിക്കാവുന്ന ഹെൽത്ത് ഡ്രിങ്കായിയാണിത് എത്തുന്നത്. അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവിൽ ആറ് മാസം വരെ പ്രിസർവേറ്റീവുകൾ ചേർക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉൽപന്നം ചോക്ലേറ്റ്, പിസ്തത, വാനില എന്നീ ഫ്‌ളേവറുകളിൽ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യു വിറ്റ ചോക്ലേറ്റിന്റെ ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്‌ളേവറിന് 260 രൂപയുമാണ് വില.