30,000, 16,000 and 5,000 rupees each will be compensated for skin cancer in cows.

കേരളത്തിൽ നിലവിൽ കന്നുകാലികളെ ബാധിച്ച ചർമ്മമുഴ രോഗം മൂലം ചത്ത പശുക്കൾക്ക് നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചു. ചർമ്മമുഴ വന്ന് ചത്ത വലിയ പശുവിന് മുപ്പതിനായിരം രൂപയും പ്രായം കുറഞ്ഞ കിടാരി പശുവിന് 16000 രൂപയും കന്നുക്കുട്ടിക്ക് 5000 രൂപയും നൽകും. കൂടാതെ ചർമ്മമുഴ രോഗത്തിനുള്ള മരുന്നുകൾ മൃഗാശുപത്രി വഴി വിതരണം ചെയ്യാനുള്ള സംവിധാനം ഒരുക്കും. മായം ചേർത്ത കാലിത്തീറ്റ ഉള്ളിൽചെന്ന് പശുക്കൾ ചത്ത സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കാരണം കാലിത്തീറ്റയിലെ മായം തടയാനുള്ള കാലിത്തീറ്റ നിയമം ഉടൻ കൊണ്ടുവരും. നിയമം പ്രാബല്യത്തിലായാൽ മായം ചേർത്ത കാലിത്തീറ്റകൾ കേരളത്തിലേക്ക് കൊണ്ടു വരുന്നവർക്കതിരെ കർശന നടപടി സ്വീകരിക്കാൻ കഴിയും.