പേവിഷബാധയ്ക്കെതിരെ ജാഗ്രത തുടരും
സംസ്ഥാനത്ത് നടന്നു വരുന്ന പേവിഷബാധ പോലുള്ള വാക്സിനേഷൻ നടപടികൾ തുടർന്നും ശക്തമാക്കും . മൃഗങ്ങളോട് സമൂഹത്തിന്റെ അനുകമ്പയോടെയുള്ള ഇടപെടൽ മാത്രമാണ് ജന്തുക്ഷേമം ഉറപ്പിക്കാനുള്ള നടപടികളിലൊന്ന്.
മൃഗങ്ങളോട് മനുഷ്യത്വപരമായി പെരുമാറുന്നതിനായി പൗരസമൂഹത്തിൽ അവബോധം സൃഷ്ടിക്കുക , മൃഗപരിപാലനത്തിനും മൃഗക്ഷേമത്തിനും വേണ്ടി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും വിപുലമായ ബോധവൽക്കരണം നടത്തുക , മൃഗങ്ങളോടുളള ക്രൂരത വർദ്ധിച്ചുവരുന്ന സാഹചര്യം തടയുന്നത് വഴി അവയുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുക, എന്നീ ലക്ഷ്യങ്ങളോടെ എല്ലാ വർഷവും ജനുവരി മാസം15 മുതൽ 31 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ആചരിച്ചു വരുന്നു .