ഗ്ലോബൽ ലൈവ്സ്റ്റോക്ക് എക്സിബിഷൻ 2024 ഡിസംബർ 20 മുതൽ 29 വരെ വയനാട്
രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് എക്സിബിഷൻ 2024 ഡിസംബർ 20 മുതൽ 29 വരെ വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിൽവച്ച് സംഘടിപ്പിക്കുന്നു. കന്നുകാലി-ക്ഷീര കാർഷിക, ഒാമന, മറ്റു മൃഗ പരിപാലന മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഇൗ മേഖലയിലേക്ക് ആകർഷിക്കുന്നതിനും, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നൂതന മൃഗ സംരക്ഷണ പരിപാലന രീതികൾ സാധ്യമാക്കുക തുടങ്ങിയ#ാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്ര വികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് രാജ്യത്ത ഏറ്റവും വലിയ കോൺക്ലേവാണ് പൂക്കാട് വെറ്ററിനറി കോളേജിൽ സംഘടിപ്പിക്കുന്നത്. മൂല്യ വർധിത ഉൽപ്പന്നങ്ങളെ കുറിച്ചും വളർത്തു മൃഗങ്ങൾ, പൗൾട്രി, ഡയറി- അക്വഫാമിംഗ് എന്നീ വിഭാഗങ്ങളിലെ ഏറ്റവും പുതിയ അറിവുകൾ, മാറിവരുന്ന സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് മനസിലാക്കാനുള്ള ഒരു മികച്ച വേദിയാകും കോൺക്ലെവ്. ഇതിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിംഗ്, അക്വഫാമിംഗ്, പൗൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും കോൺക്ലേവിൽ നടക്കും.