കേരളീയം 2023 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പെറ്റ് ഫുഡ് ഫെസ്റ്റിന് തിരുവനന്തപുരം എൽ.എം.എസ്. കോമ്പൗണ്ടിൽ തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് വളർത്തു മൃഗങ്ങൾക്കായി ഫുഡ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. ഒമ്പത് കൊമേഴ്ഷ്യൽ സ്റ്റാളുകളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും ഭക്ഷണ വൈവിധ്യം ആസ്വദിക്കേണ്ടതുണ്ടെന്നും അതിനായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനം കൂടുതൽ വളർത്തുമൃഗ സൗഹൃദമായി മാറി വരുന്നത് മനസിലാക്കിയാണ് കേരളീയത്തിന്റെ ഭാഗമായി പെറ്റ് ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.