കേരളത്തിന്റെ മൃഗസംരക്ഷണ ക്ഷീര വികസന മേഖലയുടെ വളർച്ചയ്ക്ക് വഴിയൊരുക്കുന്ന നൂതന പദ്ധതികളെ കുറിച്ച് ചർച്ച ചെയ്തു.
1.കേരളത്തിലെ മുഴുവൻ പശുക്കളുടെയും ഇൻഷ്വറൻസ് സാധ്യമാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതിക്കുള്ള കേന്ദ്ര വിഹിതം NLM( നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ ) വഴി ലഭ്യമാക്കുക,
2.കന്നുകാലി പ്രതിരോധ വാക്സിൻ പദ്ധതികളായ LH&DC, NADCP പദ്ധതികളുടെ പൂർത്തീകരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക,
3.പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി(ASF) എന്നീ അസുഖങ്ങൾ മൂലം മരണപ്പെടുന്ന ജീവികൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള കേന്ദ്രവിഹിതം ഉടനടി അനുവദിക്കുക,
4.കന്നുകാലികളുടെ വന്ധ്യത മൂലം കർഷകർക്ക് ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ കേരളത്തിൽ മൂന്ന് പ്രത്യേക കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിക്കുക,
5.നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ പ്രവർത്തിച്ചുവരുന്ന പ്രധാനപ്പെട്ട രണ്ട് ലബോറട്ടറികൾ ആയ AHD യുടെ (SIAD) സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസ് BS4 തലത്തിൽ എത്തിക്കുവാനും, സംസ്ഥാന ഡയറി വകുപ്പിന്റെ തിരുവനന്തപുരത്തുള്ള ക്വാളിറ്റി ടെസ്റ്റിംഗ് ലാബിനെ നവീകരിക്കുവാനുള്ള സഹായം ലഭ്യമാക്കുക,
6.എല്ലാ ബ്ലോക്ക് തലങ്ങളിലും നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക് (MVD)പദ്ധതിക്ക് ആവശ്യമായ കേന്ദ്ര വിഹിതം ലഭ്യമാക്കുക
തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കേന്ദ്രമന്ത്രിയുമായി ചർച്ചചെയ്തത്.
രാജ്യമൊട്ടാകെയുള്ള പശുക്കളുടെ പാൽ അളന്ന് രേഖപ്പെടുത്തുന്നതിനായുള്ള പുതിയ പദ്ധതിക്ക് കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡും (KLDB),ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയും (DUK) സംയുക്തമായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ ഫോർ ഡിജിറ്റൽ അസ്സെസ്മെന്റ് പ്രോജനി ടെസ്റ്റിംഗ് സാങ്കേതികവിദ്യ (ADAPT) പ്രയോഗിക്കുന്നത് മൂലമുള്ള നേട്ടം കേന്ദ്രമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.
ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുകയും എത്രയും വേഗം അവ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകി.