കുളമ്പുരോഗ ബോധവൽക്കരണ സെമിനാർ ആരംഭിച്ചു
കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസസ്, പാലോടും , ലെെവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്റർ, കുടപ്പനക്കുന്നും കരകുളം പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കുളമ്പുരോഗ ബോധവൽക്കരണ സെമിനാർ ആരംഭിച്ചു.
2030 ഓടുകൂടി സമ്പൂർണ്ണ കുളമ്പുരോഗ നിർമ്മാർജ്ജനമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന് കർഷകരും ഉദ്യോഗസ്ഥരും തമ്മിലുളള കൂട്ടായ പ്രവർത്തനത്തിനേ കഴിയുകയുളളു. ഹരിയാനയിൽ പരീക്ഷിച്ച് വിജയിച്ച കുളമ്പുരോഗ-കുരലടപ്പൻ സംയുക്ത വാക്സിൻ കേരളത്തിലെത്തിക്കുന്നതിനുളള പ്രാരംഭ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇത്തവണത്തെ കുളമ്പുരോഗ കുത്തിവയ്പിന്റെ മൂന്നാംഘട്ടം 11.5 ലക്ഷം മൃഗങ്ങളിൽ എത്തിക്കാൻ സാധിച്ചത് വലിയ വിജയമാണ്. പുല്ല് കൃഷി കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പുതിയതരം തീറ്റ സമ്പ്രദായം അവസംബിക്കേണ്ടിയിരിക്കുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ മൃഗസംരക്ഷണ മേഖലയിലേയ്ക്ക് കടന്നുവരുന്നത് ശുഭ സൂചനയായി കാണുന്നു. കർഷകരെ സഹായിക്കുന്നതിനായി മൊബെെൽ വെറ്ററിനറി യൂണിറ്റിന്റെ സേവനം കേരളം മുഴുവൻ വ്യാപിപ്പിക്കുവാനുളള പദ്ധതി അവസാന ഘട്ടത്തിലാണ്. പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയ രോഗങ്ങൾക്കായി നൽകേണ്ടിവരുന്ന നഷ്ടപരിഹാരത്തുക വളരെ കൂടി വരുന്നതും കേന്ദ്ര വിഹിതം കിട്ടാൻ വെെകുന്നതും സർക്കാരിന് ഒരുപാട് ബാധ്യതകൾ സൃഷ്ടിക്കുന്നുവെങ്കിലും, ചർമ്മമുഴ രോഗത്തിനായുളള നഷ്ടപരിഹാര തുക കൃത്യമായി വിതരണം ചെയ്യാൻ ശ്രദ്ധിക്കും.