കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്
വിദ്യാർത്ഥികളിൽ സ്വാശ്രയ ശീലവും സമ്പാദ്യശീലവും പരിസ്ഥിതി ബോധവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് “കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് “.
കുട്ടികളിൽ കോഴി വളർത്തൽ താൽപര്യം വർദ്ധിപ്പിച്ച് അവർക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കുക വഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനൊപ്പം
കോഴി വളർത്തൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു എളിയ ശ്രമം കൂടിയാണ് ഈ പദ്ധതി.
ചവറ കോയിവിള അയ്യൻകോയിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതിയുടെ വിതരണണോദ്ഘാടനം നിർവ്വഹിച്ചു.